ലുലുവില്‍ ‘മാംഗോ മാനിയ’ക്ക് തുടക്കം

ദുബൈ സിലിക്കണ്‍ സെന്‍ട്രല്‍ മാള്‍ ലുലുവില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി 'മാംഗോ മാനിയ' ഉദ്ഘാടനം ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ സലീമിന്റെ സാന്നിധ്യത്തില്‍ നിര്‍വഹിക്കുന്നു

അബുദാബി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രുചിയേറും മാമ്പഴങ്ങളും അവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളും അണിനിരത്തി ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ‘മാംഗോ മാനിയ’ക്ക് തുടക്കമായി. ദുബൈ സിലിക്കണ്‍ സെന്‍ട്രല്‍ മാള്‍ ലുലുവില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ സലീമിന്റെ സാന്നിധ്യത്തില്‍ ‘മാംഗോ മാനിയ’ ഉദ്ഘാടനം ചെയ്തു. അബുദാബി അല്‍വഹ്ദ മാളില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ് ഡയറക്ടര്‍ അബൂബക്കര്‍ ടി.പി യുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം നടന്നു.
ഇന്ത്യ, പാക്കിസ്താന്‍, യെമന്‍, തായ്‌ലാന്‍ഡ്, സ്‌പെയിന്‍, വിയറ്റ്‌നാം, ശ്രീലങ്ക, ഇന്തോനേഷ്യ, കൊളംബിയ, ബ്രസീല്‍, മെക്‌സിക്കോ, കെനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 50 വ്യത്യസ്തയിനം പഴങ്ങളാണ് മേളയില്‍ എത്തിച്ചിരിക്കുന്നത്. ജൂണ്‍ 12 വരെ നടക്കുന്ന മേളയില്‍ മാമ്പഴയിനങ്ങള്‍ മികച്ച വിലയില്‍ ലഭ്യമാണ്. ഇന്ത്യന്‍ മാമ്പഴങ്ങളില്‍ പേരു കേട്ട അല്‍ഫോന്‍സോ, ഹിമ പസന്ത്, നീലം, ബദാമി, തായ്‌ലാന്റിന്റെ ഗ്രീന്‍ മാംഗോ, സ്‌പെയിനില്‍ നിന്നുള്ള പാമീര്‍, വിയറ്റ്‌നാമിന്റെ ചു, ശ്രീലങ്കയില്‍ നിന്നുള്ള കര്‍ത്ത കൊളംബന്‍, ബ്രസീലില്‍ നിന്നുള്ള ടോമി അറ്റ്കിന്‍സ്, മെക്‌സിക്കോയില്‍ നിന്നുള്ള അടൗള്‍ഫോ, ഇന്തോനേഷ്യയില്‍ നിന്നുള്ള ഗെഡോങ്, ഉഗാണ്ടയില്‍ നിന്നുള്ള തൈമൂര്‍ എന്നിവയെല്ലാം നിരയിലുള്‍പ്പെടും.
മാമ്പഴ മേളക്ക് ഉപഭോക്താക്കളില്‍ നിന്നും വലിയ പ്രാതിനിധ്യമാണ് പ്രതീക്ഷിക്കുന്നതെന്ന് ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ സലീം പറഞ്ഞു. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഏറെ പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് മാങ്ങ. വിവിധ രാജ്യങ്ങളിലെ ലുലു സോഴ്‌സിംഗ് കേന്ദ്രങ്ങള്‍ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതില്‍ നിര്‍ണായകമായതായും അദ്ദേഹം പറഞ്ഞു.
ലോകോത്തര നിലവാരമുള്ള ഉത്പന്നങ്ങള്‍ മികച്ച വിലക്കാണ് ലുലു ലഭ്യമാക്കുന്നത്. കുറ്റമറ്റ ലോജിസ്റ്റിക് സംവിധാനങ്ങളും ലോകത്താകമാനമുള്ള 210 ലുലു ശാഖകാളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നു. അന്താരാഷ്ട്ര ഉത്പന്നങ്ങളുടെ വലിയ ശേഖരമാണ് ലുലുവിനെ യുഎഇയിലെ മികച്ച ഷോപ്പിംഗ് കേന്ദ്രമായി നിലനിര്‍ത്തുന്നത്.