ആരോഗ്യ-വിദ്യാഭ്യാസ സമഗ്ര പുരോഗതിക്ക് മുന്‍ഗണന: എ.കെ.എം അഷ്‌റഫ് എംഎല്‍എ

16
എ.കെ.എം അഷ്‌റഫ് എഎല്‍എ

ദുബൈ: മഞ്ചേശ്വരം മണ്ഡലത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ സമഗ്ര പുരോഗതിക്ക് വേണ്ടിയുള്ള പ്രയത്‌നത്തിനാണ് തന്റെ നിയമസഭാംഗമെന്ന നിലയിലുള്ള മുന്‍ഗണനയെന്ന് എ.കെ.എം അഷ്‌റഫ് എഎല്‍എ. കെഎംസിസി മഞ്ചേശ്വരം മണ്ഡലം ദുബൈ കമ്മിറ്റി സംഘടിപ്പിച്ച ‘ഫോക്കസ് ടോക്ക് വിത്ത് എംഎല്‍എ’ ഓണ്‍ലൈന്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവര്‍ത്തിച്ച കെഎംസിസി പ്രവര്‍ത്തകരെയും നേതാക്കളെയും നന്ദിയറിയിച്ച അദ്ദേഹം, മണ്ഡലത്തിലെ പ്രവാസികള്‍ നേരിടുന്ന ഏത് പ്രയാസത്തിനും പരിഹാരം കാണാന്‍ മുന്‍പന്തിയിലുണ്ടാകുമെന്നും പ്രഖ്യാപിച്ചു. മഞ്ചേശ്വരം മണ്ഡലം കെഎംസിസി ദുബൈ കമ്മിറ്റി പ്രസിഡന്റ് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ച സംഗമം മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി.എ മൂസ ഉത്ഘാടനം ചെയ്തു. മഹ്മൂദ് ഹാജി പൈവളികെ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഡോ. ഇസ്മായില്‍ മൊഗ്രാല്‍ സ്വാഗതവും ഇബ്രാഹിം ബേരികെ നന്ദിയും പറഞ്ഞു.

മുസ്‌ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എം.അബ്ബാസ്, ട്രഷറര്‍ അഷ്‌റഫ് കര്‍ള, സെക്രട്ടറി എ.കെ ആരിഫ്, സംസ്ഥാന കെഎംസിസി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ജില്ലാ വൈസ് പ്രസിഡന്റ് മഹ്മൂദ് ഹാജി പൈവളികെ, ആക്ടിംഗ് പ്രസിഡന്റ്
അലി സാഗ്, ഭാരവാഹികളായ സുബൈര്‍ കുബണൂര്‍, മന്‍സൂര്‍ മര്‍ത്യ, സൈഫുദ്ദീന്‍ മൊഗ്രാല്‍,
മുനീര്‍ ബേരിക്ക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാന്‍ തലേക്കള, യഅ്ഖൂബ്
മൗലവി പുത്തിഗെ, ഷംസുദ്ദീന്‍ മാസ്റ്റര്‍ പാടലട്ക്ക, അസീസ് ബള്ളൂര്‍, ഹസ്സന്‍ കുദുവ, കുഞ്ഞഹമ്മദ്
മൊഗ്രാല്‍, ജബ്ബാര്‍ ബൈദല, സലിം സന, മൂസ ബംബ്രാണ, സിദ്ദിഖ് പൊയക്കര, അഷ്‌റഫ് ഷേണി, അഷ്‌റഫ് ഉളുവാര്‍, റസാഖ് ബന്ദിയോട്, ഇബ്രാഹിം നല്‍ക, അഷ്ഫാഖ് കറോഡെ, ഹാഷിം ബണ്ടസാല, ബദറു ബസറ, ഇബ്രാഹിം ബാജൂരി, ശിഹാബ് പേരാല്‍, അന്‍വര്‍ മുട്ടം, അബ്ദു കുഞ്ചത്തൂര്‍,
അബ്ബാസ് ബേരികെ, റസാഖ് ജാറ, ഇഖ്ബാല്‍ പൈവളികെ, അബ്ദുല്‍ ജാനിസ്, അബൂബക്കര്‍
സിദ്ദിഖ്, ഫാറൂഖ് അമാനത്, മുസ്താഖ് ബജകൂഡ്‌ലു, അഷ്‌റഫ് കെ.കെ പാവൂര്‍, റസാഖ് പാത്തൂര്‍, അബ്ദുല്‍ ഖാദര്‍ കെദമ്പാടി, മുസ്തഫ പാനങ്കൈ, നാസിര്‍ ബട്ടിപ്പദവ്, മൂസ മൊണാകൊ, റഫീഖ് മണിയമ്പാറ, ബഷീര്‍ ഷേണി, അബ്ദുള്ള പുതിയോത്ത്, സിദ്ദിഖ് പഞ്ചം സംസാരിച്ചു.