മസ്കത്ത്: കോവിഡ് 19 മഹാമാരിക്കാലത്ത് പ്രവാസി സമൂഹം നേരിടുന്ന മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികളും അവയുടെ പരിഹാരങ്ങളും പ്രമേയമാക്കി ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നേതൃത്വത്തില്‍ പീസ് റേഡിയോ & ക്രിയേറ്റിവിറ്റി വിംഗ് സംഘടിപ്പിക്കുന്ന വെബിനാര്‍ ഇന്ന് (വെള്ളി) യുഎഇ/ഒമാന്‍ സമയം രാത്രി 8 മണിക്ക് നടക്കും.
ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഫാറൂഖ് ട്രെയ്നിംഗ് കോളജ് അസി.പ്രൊഫസര്‍ ഡോ. ജൗഹര്‍ മുനവ്വര്‍, പീസ് റേഡിയോ സിഇഒ ഹാരിസ് ബിന്‍ സലീം, വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് സെക്രട്ടറി താജുദ്ദീന് സ്വലാഹി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
ഓണ്‍ലൈന്‍ പഠന രംഗത്ത് രക്ഷിതാക്കള്‍ എന്തൊക്കെ ശ്രദ്ധിക്കണം, തൊഴില്‍-കച്ചവട മേഖലകളില്‍ പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍, പരിഹാരങ്ങള്‍ എന്നിവ വെബിനാറില്‍ ചര്‍ച്ച ചെയ്യും. സംശയ നിവാരണത്തിനും അവസരമുണ്ടാകും.
വെബിനാര്‍ യൂ ട്യൂബിലും ഫെയ്സ്ബുക്കിലും തത്സമയം വീക്ഷിക്കാനാകും.
രജിസ്ട്രേഷന് ബന്ധപ്പെടുക: 97448661(ഷാജഹാന് മസ്കത്ത്).