അബുദാബിയില്‍ നടപ്പാലങ്ങള്‍ വര്‍ണ്ണവിളക്കുകളാല്‍ മനോഹരം

അബുദാബിയിലെ നടപ്പാലങ്ങള്‍ വര്‍ണ്ണാഭമായപ്പോള്‍

അബുദാബി: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചു ക ടക്കുന്നതിനായി നിര്‍മ്മിച്ചിട്ടുള്ള പാലങ്ങള്‍ വര്‍ണ്ണബള്‍ബുകള്‍കൊണ്ട് അലംകൃതമാക്കുന്ന ജോലി നടന്നുവരുന്നതായി അബുദാബി നഗരസഭ വ്യക്തമാക്കി.
നഗരഭംഗി വര്‍ധിപ്പിക്കുക, പൊതുജനങ്ങള്‍ക്ക് സന്തോഷകരമായ കാഴ്ചകള്‍ ഒരുക്കു ക എന്നീ ലക്ഷ്യങ്ങളുമായാണ് നടപ്പാലങ്ങള്‍ അത്യാധുനിക വൈദ്യുത ദീപാലങ്കാലങ്ങള്‍കൊണ്ട് മനോഹരമാക്കിമാറ്റുന്നത്. നഗരത്തില്‍ കാല്‍നടക്കാരുടെ സുരക്ഷ ഉറപ്പാ ക്കി റോഡ് മുറിച്ചു കടക്കുന്നതിനായി വിവിധയിടങ്ങളില്‍ 26 പാലങ്ങളാണ് നിര്‍മ്മിച്ചിട്ടുള്ളത്.
ഖുറം കോര്‍ണിഷ്, ഡോള്‍ഫിന്‍പാര്‍ക്ക്, സ്ട്രീറ്റ് ഷെയ്ഖ് റാഷിദ് ബിന്‍ സയീദിന് എതിര്‍വശം കാരിഫോറിനുസമീപം എന്നീ മൂന്നുപാലങ്ങളുടെ സൗന്ദര്യവല്‍ക്കരണം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.