പഴയങ്ങാടി സ്വദേശി നിര്യാതനായി

പുന്നക്കന്‍ മജീദ്

ദുബായി: ദീര്‍ഘ കാലം ദുബൈ കോര്‍ട്ടിലെ ഉദ്യോഗസ്ഥനും ദുബൈ-മുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന പുന്നക്കന്‍ മജീദ് (60) കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി പള്ളിക്കരയിലെ വീട്ടില്‍ ഹൃദയഘാതം മൂലം നിര്യാതനായി. പള്ളിക്കര സ്വദേശി സുബൈദയാണ് ഭാര്യ. ദുബൈയിലുള്ള ഫൈസല്‍, ഫസീല, ഫരീദ, ഫാസില്‍ മക്കളാണ്. നാട്ടിലുള്ള പുന്നക്കന്‍ കരീം, ദുബൈ-മുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് പുന്നക്കന്‍ ബീരാന്‍, പുന്നക്കന്‍ സത്താര്‍, ഇന്‍കാസ് യുഎഇ കമ്മിറ്റി ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ സഹോദരങ്ങളാണ്. മയ്യിത്ത് പള്ളിക്കര ജുമാ മസ്ജിദ് ഖബര്‍സ്താനില്‍ മറവ് ചെയ്യും.