കല്‍പകഞ്ചേരിയിലെ സാനിറ്റൈസേഷന്‍: ധനസഹായവുമായി യുഎഇ-കല്‍പകഞ്ചേരി പഞ്ചാ.കെഎംസിസി

കല്‍പകഞ്ചേരി പഞ്ചായത്തില്‍ രണ്ട് ഫോഗിംഗ് മെഷീനുകളും മറ്റനുബന്ധ സാധനങ്ങളും വാങ്ങാന്‍ പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ടീമിനുളള യുഎഇ കെഎംസിസിയുടെ ധനസഹായം കെഎംസിസി മുഖ്യ രക്ഷാധികാരിയും റിജന്‍സി ഗ്രൂപ് എംഡിയുമായ ഡോ. അന്‍വര്‍ അമീന് യുഎഇ-കല്‍പകഞ്ചേരി പഞ്ചാ. കെഎംസിസി ജന.സെക്രട്ടറി അമീര്‍ഷ ബാബു കൈമാറുന്നു

ദുബൈ: കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്‍പകഞ്ചേരി പഞ്ചായത്തില്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യുന്ന വീടുകളും ആരാധനാലയങ്ങളും പൊതു സ്ഥലങ്ങളും അണുവിമുക്തമാക്കാന്‍ രണ്ട് ഫോഗിംഗ് മെഷീനുകളും മറ്റനുബന്ധ സാധനങ്ങളും വാങ്ങാന്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആവശ്യ പ്രകാരം പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ടീമിനുളള യുഎഇ കെഎംസിസിയുടെ ധനസഹായം കെഎംസിസി മുഖ്യ രക്ഷാധികാരിയും റിജന്‍സി ഗ്രൂപ് എംഡിയുമായ ഡോ. അന്‍വര്‍ അമീന് യുഎഇ-കല്‍പകഞ്ചേരി പഞ്ചാ. കെഎംസിസി ജന.സെക്രട്ടറി അമീര്‍ഷ ബാബു (ദുബൈ) കൈമാറി. ചടങ്ങില്‍ ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ട്രഷറര്‍ സിദ്ദീഖ് കാലൊടി, യുഎഇ-കല്‍പകഞ്ചേരി പഞ്ചാ. കെഎംസിസി ഓര്‍ഗ.സെക്രട്ടറി നിയാസ് മച്ചിഞ്ചേരി തൂമ്പില്‍ (ഫുജൈറ), ഭാരവാഹികളായ സുബൈര്‍ ചാത്തനത്തില്‍ (ഷാര്‍ജ), അബ്ദുറഹ്മാന്‍ പോക്കാട്ട് (ഷാര്‍ജ), ദുബൈ-കല്‍പകഞ്ചേരി പഞ്ചാ. കെഎംസിസി പ്രസിഡണ്ട് ഇഖ്ബാല്‍ പള്ളിയത്ത്, സെക്രട്ടറി റഫീഖ് വി.ടി സംബന്ധിച്ചു.