ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്‌കൂളില്‍ പരിസ്ഥിതി ദിനമാചരിച്ചു

ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ ഇംഗ്‌ളീഷ് സ്‌കൂള്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തില്‍ ഈ അധ്യയന വര്‍ഷത്തെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് സ്‌കൂള്‍ ഡയറക്ടര്‍ സുബൈര്‍ ഇബ്രാഹിം, പ്രിന്‍സിപ്പല്‍ ഡോ. നസ്‌റീന്‍ ബാനു ബി.ആര്‍ എന്നിവര്‍ സ്‌കൂള്‍ വളപ്പില്‍ ചെടി നടുന്നു

ഷാര്‍ജ: ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ ഇംഗ്‌ളീഷ് സ്‌കൂള്‍ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഈ അധ്യയന വര്‍ഷത്തെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് സ്‌കൂള്‍ ഡയറക്ടര്‍ സുബൈര്‍ ഇബ്രാഹിം, പ്രിന്‍സിപ്പല്‍ ഡോ. നസ്‌റീന്‍ ബാനു ബി.ആര്‍ എന്നിവര്‍ സ്‌കൂള്‍ വളപ്പില്‍ ചെടി നട്ടു.
കോവിഡ് 19 ചട്ടങ്ങള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചെടികള്‍, വൃക്ഷത്തൈകള്‍ എന്നിവ നട്ടു പിടിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ചും പ്രകൃതി സംരക്ഷണം സംബന്ധിച്ചും സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥി, അധ്യാപക, അനധ്യാപക സമൂഹത്തെ ബോധവത്കരണം നടത്തി. ചടങ്ങില്‍ സ്‌കൂള്‍ അസിസ്റ്റന്റ് ഡയറക്ടറും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
പോയ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും പരിസ്ഥിതി ദിനാഘോഷം സ്‌കൂളില്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍ സ്‌കൂളില്‍ വിളവെടുത്തിരുന്നു. പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ മാത്രം ഒതുങ്ങാതെ ഓരോ വിദ്യാര്‍ത്ഥിയിലൂടെയും വീടുകളിലേക്ക് വ്യാപിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ട്.