തുംബൈ ഗ്രൂപ് 8 ആഴ്ച നീളുന്ന മെഗാ ഹെല്‍ത്ത് ഓണ്‍ലൈന്‍ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു

8 ആഴ്ച നീളുന്ന മെഗാ ഹെല്‍ത്ത് ഓണ്‍ലൈന്‍ ഫെസ്റ്റിവല്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്ത തുംബൈ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബൈ മൊയ്തീന്‍, തുംബൈ ഗ്രൂപ് ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍, മറ്റു പ്രതിനിധികള്‍

ജൂലൈ 1ന് ആരംഭിച്ച് 2021 ഓഗസ്റ്റ് 31 വരെ തുടരും.

ജേതാക്കള്‍ക്ക് ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയും 15,000 ദിര്‍ഹമിന്റെ കാഷ് പ്രൈസുകളും.

ആക്ഷന്‍ പാക്ക്ഡ് ഇവന്റില്‍ സമ്മര്‍ വാക്കിംഗ് ചലഞ്ച്, ദന്ത ശുചിത്വ ചാമ്പ്യന്‍, ശരീര ഭാരം കുറയ്ക്കാനുള്ള മത്സരം, ബേബി ഷോ എന്നിവ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മത്സരങ്ങള്‍.

ദുബൈ: ഡോ. തുംബൈ മൊയ്തീന്‍ സ്ഥാപിച്ച രാജ്യത്തെ മുന്‍നിര ആരോഗ്യ പരിചരണ ദാതാക്കളായ തുംബൈ ഗ്രൂപ്, ‘ടച്ചിംഗ് ലൈഫ്, ഹെല്‍ത്ത് ഫോര്‍ ഓള്‍’ എന്ന ആമോദകരമായ പ്രധാന സന്ദേശം പൊതുസമൂഹത്തില്‍ എത്തിച്ചു കൊണ്ട് മെഗാ ഓണ്‍ലൈന്‍ സമ്മര്‍ ഹെല്‍ത്ത് ഫെസ്റ്റിവല്‍ 2021 ഇന്ന് പ്രഖ്യാപിച്ചു.
ജൂലൈ 1ന് വ്യാഴാഴ്ച ആരംഭിച്ച് 2021 ഓഗസ്റ്റ് 31 വരെ തുടരുന്ന ആവേശകരമായ ഈ കാര്‍ണിവല്‍, യുഎഇ നിവാസികള്‍ക്ക് ഇതില്‍ ഇഴുകിച്ചേരാനും ബന്ധം നിലനിര്‍ത്താനും ആരോഗ്യക്ഷമത നേടാനും സഹായിക്കുന്നതിനോടൊപ്പം, ഭൂരിഭാഗം പേരും വേനലവധിയില്‍ ഇവിടെ തന്നെ കഴിയാന്‍ ആഗ്രഹിക്കുന്നുവെന്നതിനാല്‍ മികച്ച അവസരം കൂടിയായി മാറുകയും ചെയ്യുന്നു. നവജാത ശിശു ചരിചരണം, കുട്ടികളുടെ പരിചരണം, മഹിളകളുടെ ആരോഗ്യം, പുരുഷന്മാരുടെ ആരോഗ്യം, മുതിര്‍ന്നവരുടെ പരിചരണം, കുടുംബം എന്നീ ആറു വിഭാഗങ്ങളിലായി വിഭജിച്ച് കൊണ്ടുള്ള മല്‍സരം സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ആവശ്യങ്ങളെ നിവര്‍ത്തിക്കാനാകുന്ന വിധത്തിലുളളതാണ്.
രാജ്യത്ത് കഴിയുന്നവരെ സ്വന്തം കാലില്‍ ശേഷിയോടെ നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള രണ്ടു മാസം നീളുന്ന ഈ ഫെസ്റ്റിവലില്‍ ഓരോ വാരത്തിലും കിഡ്‌സ് ടാലന്റ് ഷോ, സമ്മര്‍ വാക്കിംഗ് ചലഞ്ച്, ശരീര ഭാരം കുറയ്ക്കാനുള്ള മല്‍സരം, ഓണ്‍ലൈന്‍ ബേബി ഷോ 2021, ഓണ്‍ലൈന്‍ സൂപര്‍ മോം മല്‍സരം, ദന്ത ശുചിത്വ ചാമ്പ്യന്‍, ഡെലിവറി ബുക്കിംഗ് ബൊണാന്‍സ, പെയിന്‍ അസ്സസ്സ്‌മെന്റ്‌മെന്റ് പ്രോഗ്രാം എന്നിവയാണുണ്ടാവുക.
”ഞങ്ങളുടെ സമ്മര്‍ ഹെല്‍ത്ത് ഫെസ്റ്റിവല്‍ ഈ കാലഘട്ടത്തില്‍ യുഎഇയില്‍ നടക്കുന്ന സവിശേഷമായൊരു സംരംഭമാണ്. യാത്രാ നിയന്ത്രണങ്ങള്‍, പെട്ടെന്നുള്ള ലോക്ക്ഡൗണുകള്‍, വൈറസിന്റെ പുതിയ വകഭേദങ്ങള്‍ എന്നിവ യാഥാര്‍ത്ഥ്യമായി നില്‍ക്കുന്ന ഒരു പകര്‍ച്ചവ്യാധിയുടെ മധ്യേ ഈ വേനല്‍ക്കാലത്ത്, സമൂഹത്തിനായി ഇത്തരമൊരു സംരംഭം ഒരുക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങള്‍ കരുതുന്നു. അത് സമൂഹത്തെ ചേര്‍ത്തു നിര്‍ത്താന്‍ സഹായിക്കുന്നുവെന്ന് മാത്രമല്ല, ആരോഗ്യകരമായ ജീവിത ശൈലി ആഹ്‌ളാദകരമായ രീതിയില്‍ സ്വീകരിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം വലിയ വിജയം നേടാനുള്ള അവസരവുമാകുന്നു.
നമുക്കെല്ലാം അറിയാം, ഇന്നത്തെ ലോകത്ത് നമ്മുടെ ഏറ്റവും പ്രധാന ആസ്തി ആരോഗ്യമാണ് എന്നത്. ഈ ബൃഹത്തായ സമ്മര്‍ ഫെസ്റ്റിവല്‍ ഏറ്റവും ലളിതവും ആവേശകരവുമായ രീതിയില്‍ ആഘോഷിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നുവെന്ന പ്രസക്തമായ സന്ദേശം സമൂഹത്തിന് മുന്നില്‍ വെക്കാനാണ് ഞങ്ങള്‍ ഇതിലൂടെ ആഗ്രഹിക്കുന്നത്” -തുംബൈ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബൈ മൊയ്തീന്‍ പറഞ്ഞു.
”ജനസംഖ്യയും അനുബന്ധ കാര്യങ്ങളും കണക്കിലെടുത്ത് ഞങ്ങളുടെ ഡോക്ടര്‍മാരുടെ സംഘവും സൗഖ്യ വിദഗ്ധരും നന്നായി ചിന്തിച്ച് സൂക്ഷ്മമായി ആവിഷ്‌കരിച്ചതാണ് എല്ലാ മല്‍സരങ്ങളും. കമ്യൂണിറ്റി പരിപാടികളില്‍ പങ്കെടുക്കുന്നത് ജനങ്ങള്‍ക്ക് തങ്ങളുടെ ആരോഗ്യവും സൗഖ്യവും വേഗത്തില്‍ നേടാന്‍ കൂടുതല്‍ ഫലപ്രദമായൊരു വഴിയിലൂടെ സഹായിക്കുന്നുവെന്നത് വസ്തുതയാണ്. മല്‍സരാര്‍ത്ഥികള്‍ക്ക് മല്‍സരം ആരോഗ്യപരമാക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും സാമൂഹിക ആവേശത്തിലേക്ക് നയിക്കുകയും അതുവഴി, വ്യക്തികളുടെ നിലയെ ഉയര്‍ത്തി ജീവിതങ്ങളെ സ്പര്‍ശിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന വിധത്തിലാണ് പരിപാടികള്‍ തയാറാക്കിയിട്ടുള്ളത്. ഉദാഹരണത്തിന്, വെയ്റ്റ് ലോസ്സ്, വാക്കിംഗ് ചലഞ്ച്, അല്ലെങ്കില്‍ ദന്ത ശുചിത്വ മല്‍സരം എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ പ്രതിഫലാര്‍ഹമായ മാറ്റം കൊണ്ടു വരാന്‍ സാധിക്കുന്നു. ഇതിനു പുറമെ, അറിവും വിജയവും മോട്ടിവേഷന്റെ ഉയര്‍ന്ന നില പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇതുകൂടാതെ, ഞങ്ങളുടെ വിദഗ്ധര്‍ എല്ലാ പങ്കാളികള്‍ക്കും മതിയായ പിന്തുണയും നിര്‍ദേശങ്ങളും അപ്പപ്പോള്‍ നല്‍കുകയും ചെയ്യുന്നു” -തുംബൈ ഗ്രൂപ് ഹെല്‍ത്ത്‌കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍ പ്രസ്താവിച്ചു.
ലാപ്‌ടോപ്പുകള്‍, ഐപാഡുകള്‍, മൊബൈല്‍ ഫോണുകള്‍, ഗിഫ്റ്റ് വൗച്ചറുകള്‍, 15,000 ദിര്‍ഹം വിലയുള്ള കാഷ് പ്രൈസുകള്‍ എന്നീ അതശയകരമായ പ്രൈസുകള്‍ കൂടാതെ, എല്ലാ പങ്കാളികള്‍ക്കും നിരവധി സൗജന്യ സമ്മാനങ്ങളും നല്‍കുന്നു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ ഡെന്റല്‍ കണ്‍സള്‍ട്ടേഷന്‍, സോ & മോയുടെ സൗജന്യ നേത്ര പരിശോധന, ഫ്രീ ബോഡി & സോള്‍ ഡേ പാസ് എന്നിവയോടൊപ്പം, കേവലം 50 ദിര്‍ഹമിന് ആന്റിബോഡി ടെസ്റ്റ്, 90 ദിര്‍ഹമിന് പിസിആര്‍ ടെസ്റ്റ്, മറ്റു അല്‍ഭുതാവഹമായ പ്രൈസുകള്‍, ഗിഫ്റ്റുകള്‍ എന്നിവയും ലഭിക്കുന്നതാണ്. എല്ലാവരെയും അതുല്യമായ ഈ കുടുംബ പരിപാടിയില്‍
പങ്കെടുക്കാന്‍ ക്ഷണിക്കുകയാണ്. രജിസ്റ്റര്‍ ചെയ്യാന്‍ ലോഗ് ഓണ്‍ ചെയ്യുക:
https://festival.thumbay.com/.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 04 6030555,
ഇമെയില്‍: festival@thumbay.com.