‘ട്രൂ ടാലന്റ് അബുദാബി’

അബുദാബി: അബുദാബി കേന്ദ്രീകരിച്ചു ‘ട്രൂ ടാലന്റ് അബുദാബി’ എന്ന ടിക്‌ടോക്ക് കൂട്ടായ്മ രുപീകരിച്ചു. അബുദാബിയിലെ മലയാളികളായ ടാലന്റുകളെ കണ്ടെത്തി മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ട് വരികയെന്നതാണ് ലക്ഷ്യമിടുന്നത്. സായിദ് തിയേ റ്റര്‍ ഫോര്‍ ടാലെന്റ്‌സ് ആന്‍ഡ് യൂത് ഡയറക്ടര്‍ ഫാദല്‍ സലാഹ് അല്‍ തമീമി ഉത്ഘാ ടനം നിര്‍വഹിച്ചു. കൂട്ടായ്മയുടെ ലോഗോ പ്രകാശനം റെഡ് എക്‌സ് മീഡിയ കോണ്‍ ഫ്രന്‍സ് സെന്ററില്‍ നടന്നു.
യുഎഇയിലെ പ്രശസ്ത സോഷ്യല്‍ മീഡിയ താരം ഇമറാത്തി മല്ലു ലോഗോ പ്രകാശ നം നിര്‍വഹിച്ചു. ഷജീര്‍ പാപ്പിനിശ്ശേരി അധ്യക്ഷനായിരുന്നു. ഡോ.അപര്‍ണ സത്യ ദാ സ് അവതാരികയായ ചടങ്ങില്‍ റെഡ് എക്‌സ് മീഡിയ മാനേജിങ് ഡയറക്ടര്‍ ഹനീഫ് കുമാരനല്ലൂര്‍, അബുദാബി 24 സെവന്‍ ന്യൂസ് ചീഫ് സബ് എഡിറ്റര്‍ സമീര്‍ കല്ലറ, ബ ഷീര്‍ പാടത്തകായില്‍, നയ്മ അഹമ്മദ് എന്നിവര്‍ ആശംസ നേര്‍ന്നു. ടിക് ടോക് കലാ കാരന്മാരായ മുഹമ്മദ് നവാസ്, ഷിനു സുള്‍ഫിക്കര്‍, ഷെറിന്‍ എസ് എന്‍ കല്ലറ എന്നിവര്‍ പങ്കെടുത്തു.