യുഎഇ 50-ാം ദേശീയദിനാഘോഷം; സ്‌കൂള്‍ 5-ാം വാര്‍ഷികം, ഏറ്റവും വലിയ മെഡല്‍: ലോക റെക്കോര്‍ഡ് നേടി ഇന്റര്‍നാഷണല്‍ ഇന്ത്യ സ്‌കൂള്‍

ഏറ്റവും വലിയ മെഡല്‍ ഒരുക്കി ഗിന്നസില്‍ ഇടം നേടിയ അബുദാബി ഇന്റര്‍നാഷണല്‍ ഇന്ത്യ സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ മുനീര്‍ അന്‍സാരി പാറയില്‍ ഗിന്നസ് അധികൃതരില്‍നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയപ്പോള്‍

അബുദാബി: ഏറ്റവും വലിയ മെഡല്‍ ഒരുക്കി അബുദാബി ഇന്റര്‍നാഷണല്‍ ഇന്ത്യ സ്‌കൂള്‍ ലോക റെക്കോര്‍ഡ് നേടി. യുഎഇ 50-ാം ദേശീയദിനാഘോഷവും സ്‌കൂളിന്റെ 5-ാം വാര്‍ഷികവും അനുബന്ധിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ മെഡല്‍ തയാറാക്കി ഗിന്നസില്‍ ഇടം പിടിച്ചത്.
450 കിലോഗ്രാം തൂക്കവും 5.93 ചതുരശ്രമീറ്റര്‍ വലിപ്പവുമുള്ള മെഡല്‍ ഗിന്നസ് അധികൃതര്‍ പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കി. നിലവിലെ 68.5 കിലോഗ്രാം തൂക്കവും 2.56 വലുപ്പവുമുള്ള മെഡലിനെ മറികടന്നാണ് അബുദാബി ഇന്റര്‍നാഷണല്‍ ഇന്ത്യ സ്‌കൂള്‍ ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയത്.
ഗിന്നസ് പ്രതിനിധി കന്‍സി ദഫ്രാവി റെക്കോര്‍ഡ് പ്രഖ്യാപനം നടത്തി. സ്‌കൂള്‍ മാ നേജിംഗ് ഡയറക്ടര്‍ മുനീര്‍ അന്‍സാരി പാറയില്‍ ഗിന്നസ് അധികൃതരില്‍നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പ്രിന്‍സിപ്പള്‍ ബിനോ കുര്യന്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ റ ഷാദ് അബ്ദുല്‍ അസീസ്, പാരന്റ് കൗണ്‍സില്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവ ര്‍ സന്നിഹിതരായിരുന്നു.
അബുദാബി അല്‍വത്ബയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ 25 രാജ്യങ്ങളില്‍നിന്നുള്ള കുട്ടികള്‍ പഠിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പഠന രംഗത്തെ മികവ് വിലയിരുത്തി അഡെകിന്റെ ഉയര്‍ന്ന നിലവാരമുള്ള സ്‌കൂള്‍ എന്ന പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.