യൂണിയന്‍ കോപിന് ഷബാബ് അല്‍ അഹ്‌ലി ക്‌ളബ്ബിന്റെ ആദരം

12

ജിസിസി മെന്‍സ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ 40ാം എഡിഷന്റെ സ്‌പോണ്‍സറാകുന്നതുമായി ബന്ധപ്പെട്ട് ഷബാബ് അല്‍ അഹ്‌ലി ദുബൈ ക്‌ളബ്ബുമായി യൂണിയന്‍ കോപ് ധാരണാപത്രത്തില്‍ ഒപ്പു വെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബഹുമതി

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്പിന് ഷബാബ് അല്‍ അഹ്‌ലി ക്‌ളബ്ബിന്റെ ആദരം. ഷബാബ് അല്‍ അഹ്‌ലി ദുബൈ ക്‌ളബ്ബില്‍ ഗള്‍ഫ് ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ ജൂണ്‍ 16 മുതല്‍ 26 വരെ നടക്കുന്ന 40ാമത് ജിസിസി മെന്‍സ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ് യൂണിയന്‍ കോപ് സ്‌പോണ്‍സര്‍ ചെയ്യാനാണ് ഷബാബ് അല്‍ അഹ്‌ലി ക്‌ളബ്ബിന്റെ ആദരം. യൂണിയന്‍ കോപ് ഹാപിനസ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി ഷബാബ് അല്‍ അഹ്‌ലി ദുബൈ ക്‌ളബ് ബോര്‍ഡ് അംഗവും ഷബാബ് അല്‍ അഹ്‌ലി സ്‌പോര്‍ട്‌സ് ഗെയിംസ് സെക്ടര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയില്‍ നിന്ന് ആദരമേറ്റു വാങ്ങി. രണ്ട് സ്ഥാപനങ്ങളിലെയും നിരവധി ഉദ്യോഗസ്ഥരും ദുബൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
ജിസിസി മെന്‍സ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ 40ാം എഡിഷന്റെ സ്‌പോണ്‍സര്‍ ആകുന്നതുമായി ബന്ധപ്പെട്ട് ഷബാബ് അല്‍ അഹ്‌ലി ദുബൈ ക്‌ളബ്ബുമായി യൂണിയന്‍ കോപ് ധാരണാപത്രത്തില്‍ ഒപ്പു വെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യൂണിയന്‍ കോപ്പിനെ തേടി ക്‌ളബ്ബിന്റെ ആദരമെത്തിയത്. ടൂര്‍ണമെന്റില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ക്‌ളബ്ബിനെ പിന്തുണക്കുക, ബാസ്‌കറ്റ്‌ബോള്‍ എന്ന കായിക വിനോദത്തെ രാജ്യത്തും ഗള്‍ഫ് മേഖലയിലും ലോകമെമ്പാടും പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് യൂണിയന്‍ കോപ് ഈ തീരുമാനമെടുത്തത്. യൂണിയന്‍ കോപ്പിന് വേണ്ടി ഡോ. സുഹൈല്‍ അല്‍ ബസ്തകി, സ്‌പോര്‍ട്‌സ് ഗെയിംസ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ. മാജിദ് സുല്‍ത്താന്‍ ബിന്‍ സുലൈമാന്‍ എന്നിവര്‍ ചേര്‍ന്നാണ് വിവിധ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പു വെച്ചത്.
ഗള്‍ഫ് ഫോറത്തില്‍ നല്‍കിയ സംഭാവനക്കും പിന്തുണക്കും അല്‍ മര്‍റി യൂണിയന്‍ കോപ്പിന് നന്ദി അറിയിച്ചു. സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകളെ പിന്തുണക്കാനും സ്‌പോണ്‍സര്‍ ചെയ്യാനും ദേശീയ കമ്പനികള്‍ മത്സരിക്കുകയാണെന്നും യുഎഇയില്‍ നടക്കുന്ന വിവിധ പരിപാടികള്‍ വിജയകരമാക്കാന്‍ രാജ്യത്തെ ജനങ്ങള്‍ കൂടെയുണ്ടെന്നതിന് തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാസ്‌കറ്റ്‌ബോള്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിക്ക് ജിസിസയില്‍ ആവശ്യമായ മുന്‍കരുതല്‍, പ്രതിരോധ നടപടികളിലൂടെ കളിക്കാരെയും ജനങ്ങളെയും കോവിഡ് മഹാമാരിയില്‍ നിന്ന് സംരക്ഷിക്കുന്ന യുഎഇ സര്‍ക്കാറിലുള്ള വിശ്വാസത്തിന്റെ ഫലമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ യുഎഇയെയും ഷബാബ് അല്‍ അഹ്‌ലി ദുബൈ ക്‌ളബ്ബിനെയും തെരഞ്ഞെടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഈ മാസം നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഷബാബ് അല്‍ അഹ്‌ലി ദുബൈ ക്‌ളബ്ബിനെ പിന്തുണക്കുകയാണ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ യൂണിയന്‍ കോപ് ലക്ഷ്യമിടുന്നതെന്ന് ഡോ. സുഹൈല്‍ അല്‍ ബസ്‌കതി പറഞ്ഞു. ഭരണ നേതൃത്വം വിഭാവനം ചെയ്യുന്നതനുസരിച്ച് ഉന്നതനില കൈവരിക്കാനും ഇതിന് പുറമെ, പ്രാദേശിക സ്‌പോര്‍ട്‌സ് ക്‌ളബ്ബുകളെ പിന്തുണക്കാന്‍ എല്ലാ സ്ഥാപനങ്ങളെയും വകുപ്പുകളെയും പ്രചോദിപ്പിക്കുകയും ലക്ഷ്യങ്ങളാണ്.
യൂണിയന്‍ കോപ്പിന്റെ സാമൂഹിക ഉത്തരവാദിത്തങ്ങളുടെ ഭാഗമായി രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍, വകുപ്പുകള്‍, അധികൃതര്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രീതിയെ പ്രോത്സാഹിപ്പിക്കാനുള്ള യൂണിയന്‍ കോപ്പിന്റെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഷബാബ് അല്‍ അഹ്‌ലി ദുബൈ ക്‌ളബ്ബിന് പിന്തുണ നല്‍കാനുള്ള ഉടമ്പടിയെന്ന് ഡോ. ബസ്തകി ചൂണ്ടിക്കാട്ടി. പൊതുജന താല്‍പര്യം സംരക്ഷിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കുകയെന്നതും ഈ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഉദ്ദേശിക്കുന്നു. സഹായം നല്‍കാനും സമൂഹത്തെ സ്വാധീനിക്കുന്ന തരത്തില്‍ പങ്കു വഹിക്കാനുമുള്ള യൂണിയന്‍ കോപ്പിന്റെ ലക്ഷ്യത്തെ പുനരുജ്ജീവിപ്പിക്കുക, രാജ്യത്തെ നൂതന വികസനങ്ങള്‍ക്കും മാറ്റങ്ങള്‍ക്കുമൊപ്പം സഞ്ചരിക്കാനുള്ള ഭരണ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു. യുവജനങ്ങളുടെ കായിക, സാംസ്‌കാരിക ഉന്നമനത്തിനുള്ള അന്തരീക്ഷം ഒരുക്കുന്ന ഷബാബ് അല്‍ അഹ്‌ലി ദുബൈ ക്‌ളബ്ബിന്റെ കര്‍ത്തവ്യത്തില്‍ യൂണിയന്‍ കോപ്പിന് വിശ്വാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂണിയന്‍ കോപ്പിന് നല്‍കിയ ആദരവിനും ധാരണാപത്രത്തില്‍ ഒപ്പു വെച്ചതിനും ഷബാബ് അല്‍ അഹ്‌ലി ക്‌ളബ്ബിന് ഡോ. അല്‍ ബസ്തകി നന്ദി അറിയിച്ചു. കായിക വിനോദങ്ങളുടെ വികസനത്തിനായി രണ്ട് സ്ഥാപനങ്ങളും നടത്തുന്ന പ്രയത്‌നങ്ങള്‍ക്ക് പിന്തുണ നല്‍കാനും ചാമ്പ്യന്‍ഷിപ്പില്‍ ഉയര്‍ന്ന നേട്ടം കൈവരിക്കാനും ഈ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്നും രണ്ട് വിഭാഗങ്ങളുടെയും അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താനാകുമെന്നും ഡോ. ബസ്തകി കൂട്ടിച്ചേര്‍ത്തു.