പരിസ്ഥിതി ദിനാഘോഷത്തില്‍ കൈ കോര്‍ത്ത് ദുബൈ കെഎംസിസിയും

ലോക പരിസ്ഥിതി ദിന ഭാഗമായി ദുബൈ കെഎം സിസി പരിസരത്ത് ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, ആക്ടിംഗ് സെക്രട്ടറി ഇസ്മായില്‍ അരൂക്കുറ്റി, വൈസ് പ്രസിഡണ്ട് ഒ.കെ ഇബ്രാഹിം, സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് വൃക്ഷത്തൈ നട്ടപ്പോള്‍. ഉബൈദ് ചേറ്റുവ, ജമാല്‍ മനയത്ത് സമീപം

ദുബൈ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ദുബൈ കെഎം സിസി പരിസരത്ത് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, ആക്ടിംഗ് സെക്രട്ടറി ഇസ്മായില്‍ അരൂക്കുറ്റി, വൈസ് പ്രസിഡണ്ട് ഒ.കെ ഇബ്രാഹിം, സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് വൃക്ഷത്തൈ നട്ടു.
ലോകത്ത് പ്രകൃതിയും ആവാസ വ്യവസ്ഥയും മികവുററതാക്കി നിലനില്‍ക്കാന്‍ നടത്തുന്ന യത്‌നത്തില്‍ എല്ലാവരും പങ്കാളിയാവണമെന്നും അത്തരം കടമകള്‍ നിര്‍വഹിക്കാന്‍ ആധുനിക കാലഘട്ടത്തിലും കഴിയണമെന്നും കെഎംസിസിയുടെ പരിസ്ഥിതി സന്ദേശത്തില്‍ പറഞ്ഞു. കെഎംസിസി നേതാക്കളായ ഉബൈദ് ചേറ്റുവ, ജമാല്‍ മനയത്ത് എന്നിവരും സന്നിഹിതരായിരുന്നു.