ലോക പരിസ്ഥിതി ദിനത്തില്‍ ‘ലവ് യുവര്‍ പ്‌ളാനറ്റ്’ കാമ്പയിനുമായി ലുലു

നെസ്‌ലെ-ലുലു സംയുക്ത കാമ്പയിനില്‍ വീണ്ടും ഉപയോഗിക്കാനാകുന്ന 100,000 ഗ്രോസറി ബാഗുകള്‍ നല്‍കും

ദുബൈ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മുന്‍നിര ഹെപര്‍ മാര്‍ക്കറ്റായ ലുലു തങ്ങളുടെ സ്‌റ്റോറുകളില്‍ രണ്ടു സവിശേഷ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. ‘ലവ് യുവര്‍ പ്‌ളാനറ്റ്’ കാമ്പയിന്‍ ആണിതിലൊന്ന്. വീണ്ടും ഉപയോഗിക്കാനാകുന്ന ബാഗുകളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കാന്‍ നെസ്‌ലെയും ലുലുവും സംയുക്തമായി യുഎഇയിലെ 40 സ്‌റ്റോറുകളിലും ഹൈപര്‍ മാര്‍ക്കറ്റ് ശൃംഖലയുടെ വെബ്‌സൈറ്റിലും സംയുക്ത കാമ്പയിന്‍ ആരംഭിച്ചു. ”ലവ് യുവര്‍ പ്‌ളാനറ്റ് ആന്റ് സേ യെസ് റ്റു റീയൂസബ്ള്‍ ബാഗ്‌സ്” എന്ന ശീര്‍ഷകത്തിലുള്ള കാമ്പയിനില്‍ ലുലു ഷോപര്‍മാര്‍ക്ക് വീണ്ടും ഉപയോഗിക്കാനാകുന്ന 100,000 ഗ്രോസറി ബാഗുകള്‍ നല്‍കും. ഉപഭോക്തൃ പെരുമാറ്റത്തില്‍ സക്രിയമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ് കാമ്പയിന്‍.
”ഞങ്ങള്‍ നന്നായി സുസ്ഥിരതാ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. 2021 അവസാനത്തോടെ 30 ശതമാനത്തോളം പ്‌ളാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറക്കാമെന്ന ലക്ഷ്യവും അടുത്ത അഞ്ചു വര്‍ഷത്തിനകം വീണ്ടും ഉപയോഗിക്കാനാകുന്ന ബാഗുകള്‍ 100 ശതമാനമാനമാക്കാമെന്നതും ആസൂത്രണം ചെയ്തിട്ടുള്ളതാണ്” -ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫലി എം.എ പറഞ്ഞു. ലക്ഷ്യം നേടിയെടുക്കുന്നതില്‍ മുഖ്യ വഴികള്‍ ഉല്‍പാദകരും റീടെലിയര്‍മാരും തമ്മിലുള്ള പങ്കാളിത്തമെന്ന് വിശ്വസിക്കുന്നതായും ഉപഭോക്തൃ ഇടപഴക്കത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നെസ്‌ലെയുമായുള്ള കൈകോര്‍ക്കലിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഈ സംരംഭത്തിന്റെ ഭാഗമായി ലുലു സ്‌റ്റോറുകളില്‍ നിന്നും 20 ദിര്‍ഹം മൂല്യമുള്ള നെസ്‌ലെ ഉല്‍പന്നങ്ങള്‍ വാങ്ങിയാല്‍ ഷോപര്‍ക്ക് വീണ്ടും ഉപയോഗിക്കാനാകുന്ന ഒരു ബാഗ് ലഭിക്കും.

ലുലുവില്‍ കടലാസ് രഹിത ഇടപാടിന് ‘ഇറസീറ്റ്’

കടലാസ് ഉപയോഗം കുറക്കാനുള്ള യജ്ഞങ്ങളുടെ ഭാഗമായും ബന്ധ രഹിത പണമടവിനായും ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ റസീറ്റ് ലുലു സ്‌റ്റോറുകളില്‍ ആരംഭിച്ചു. ഇതനുസരിച്ച്, ഷോപര്‍മാര്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ റസീറ്റുകള്‍ ഇടപാട് നടന്നയുടന്‍ തന്നെ എസ്എംഎസ് ആയി ലഭിക്കുന്നതാണ്. ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമെന്നതിന് പുറമെ, ഭാവി റഫറന്‍സ് സുഗമമായി കൈകാര്യം ചെയ്യാനും ഇത് സഹായകമാകും. ഇതുസംബന്ധമായി ഒരുക്കിയ ചടങ്ങില്‍ ‘ഇറസീറ്റ്’ സമാരംഭം ലുലു ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫലി എം.എ നിര്‍വഹിച്ചു. ലുലു ഗ്രൂപ് റീടെയില്‍ ഡയറക്ടര്‍ ഷാബു മജീദ്, സിഐഒ പീയൂഷ് ചൗഹാന്‍, ലുലു ഗ്രൂപ് മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണികേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ലുലുവിന്റെ 210 സ്‌റ്റോറുകളില്‍ അടുത്ത മാസങ്ങളിലായി ഇറസീറ്റ് നടപ്പാക്കും.