ഐബിപിജി അബുദാബി ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചു; യൂസഫലി എം.എ ചെയര്‍മാന്‍

യൂസഫലി എം.എ (ചെയ.)

ഐബിപിജി ഭാരവാഹികള്‍: പത്മനാഭ ആചാര്യ (പ്രസി.), ഷെഹീന്‍ പുളിക്കല്‍ വീട്ടില്‍ (വൈ.പ്രസി.), രാജീവ് ഷാ (ജന.സെക്ര. & ട്രഷ.).

എക്‌സിക്യൂട്ടീവ് കമ്മിറ്റി: ഷഫീന യൂസഫലി, രോഹിത് മുരളീധരന്‍, ഗൗരവ് വര്‍മ, സര്‍വോത്തം ഷെട്ടി.

അബുദാബി: യുഎഇയിലെ ഏറ്റവും സജീവമായ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ദി ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ ഗ്രൂപ് (ഐബിപിജി) പുന:സംഘടിപ്പിച്ചതായി ഗവേണിംഗ് ബോഡി പ്രഖ്യാപിച്ചു. ഡയറക്ടര്‍ ബോര്‍ഡ് പാസാക്കിയ തീരുമാനമനസുരിച്ച് ഐബിപിജിയുടെ സ്ഥാപകാംഗങ്ങളിലൊരാളും നിലവിലെ വൈസ് ചെയര്‍മാനുമായ യൂസഫലി എം.എയാണ് പുതിയ ചെയര്‍മാന്‍. ശരദ് ഭണ്ഡാരി വൈസ് ചെയര്‍മാനാണ്.
ഇന്ത്യക്കും യുഎഇക്കുമിടക്കുള്ള വാണിജ്യ-നിക്ഷേപ വികസനം പ്രോല്‍സാഹിപ്പിക്കാന്‍ 1991ലാണ് ഐബിപിജി സ്ഥാപിതമായത്. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തതാണ് ഐബിപിജി.

ശരദ് ഭണ്ഡാരി (വൈ.ചെയ.)
പത്മനാഭ ആചാര്യ (പ്രസി.)

പുന:സംഘടിപ്പിക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡിലെ മറ്റംഗങ്ങള്‍ ഇവരാണ്: മോഹന്‍ ജാഷന്‍മാള്‍, ഗിര്‍ധാരി വാബി, കെ.മുരളീധരന്‍, ഡോ. ഷംഷീര്‍ വയലില്‍, സൈഫീ രൂപാവാല, സുര്‍ജിത് സിംഗ്, തുഷാര്‍ പട്‌നി, അദീബ് അഹമ്മദ്, ശ്രീധര്‍ അയ്യങ്കാര്‍.
ഐബിപിജി ഭാരവാഹികള്‍ പത്മനാഭ ആചാര്യ (പ്രസി.), ഷെഹീന്‍ പുളിക്കല്‍ വീട്ടില്‍ (വൈ.പ്രസി.), രാജീവ് ഷാ (ജന.സെക്ര. & ട്രഷ.) എന്നിവരാണ്.
നെക്‌സ്റ്റ് ജനറേഷന്‍ പ്രൊഫഷനലുകള്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഷഫീന യൂസുഫലി, രോഹിത് മുരളീധരന്‍, ഗൗരവ് വര്‍മ, സര്‍വോത്തം ഷെട്ടി എന്നിവരടങ്ങിയ ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചു.
”ഇന്ത്യക്കും യുഎഇക്കുമിടയില്‍ പുരോഗമനാത്മകമായ ഉഭയ കക്ഷി വ്യാപാരം സൃഷ്ടിക്കാനും സംരംഭകത്വം, നെറ്റ്‌വര്‍ക്കിംഗ്, ആഗോളവത്കരണം, ഇന്നൊവേഷന്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയെ ഊര്‍ജിതപ്പെടുത്തുന്ന ആസകല വാണിജ്യ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കാനുമാണ് ഞങ്ങളുടെ ലക്ഷ്യം” -യൂസഫലി എം.എ പറഞ്ഞു.
അംഗങ്ങള്‍ക്കും മറ്റു ബിസിനസ് ഗ്രൂപ്പുകള്‍ക്കും തദ്ദേശ ബിസിനസ് സമൂഹത്തിനുമിടക്ക് ശക്തമായ സഹകരണം തേടാനും വൈജ്ഞാനികത, അനുഭവങ്ങള്‍, നൂതനാശയങ്ങള്‍, ബിസിനസ് വികസനം എന്നിവ പങ്കു വെക്കാാന്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഐബിപിജി ശക്തമായ വേദിയായി മാറുമെന്ന് ശരദ് ഭണ്ഡാരി പറഞ്ഞു. അംഗങ്ങള്‍ക്ക് പൊതുവെയും സമൂഹത്തിനാകമാനം വലിയ അളവിലും താല്‍പര്യമുള്ള ഒട്ടേറെ വിഷയങ്ങളില്‍ ഉന്നത പശ്ചാത്തലമുള്ള പ്രഭാഷകരെ പങ്കെടുപ്പിച്ചുള്ള പരിപാടികള്‍ നടത്തുമെന്ന് പത്മനാഭ ആചാര്യ വെളിപ്പെടുത്തി.