24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ്19 ഡ്രൈവ് ത്രൂ പിസിആര്‍ ടെസ്റ്റിംഗ് സെന്റര്‍ ഖിസൈസ് അല്‍നഹ്ദ സെന്ററില്‍

ഖിസൈസ് അല്‍നഹ്ദ സെന്ററിലെ കോവിഡ്19 ഡ്രൈവ് ത്രൂ പിസിആര്‍ ടെസ്റ്റിംഗ് സെന്ററിനെ കുറിച്ച് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നു

ഏറ്റവും കുറഞ്ഞ നിരക്ക് (110 ദിര്‍ഹം). സ്വാബ് എടുത്ത ശേഷം 12 മുതല്‍ 24 മണിക്കൂറിനകം റിസള്‍ട്ട്

ദുബൈ: ഖിസൈസ്-1ലെ 10ാം സ്ട്രീറ്റിലുള്ള അല്‍നഹ്ദ സെന്ററില്‍ ദുബൈ ഹെല്‍ത് അഥോറിറ്റി(ഡിഎച്ച്എ)യുടെ അംഗീകാരത്തോടെ 24 മണിക്കൂറും സേവന നിരതമായ കോവിഡ്19 ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.
കോവിഡ്19 ടെസ്റ്റിംഗ് സെന്ററുകള്‍ വര്‍ധിപ്പിക്കാനുള്ള യുഎഇ ഗവണ്‍മെന്റ് നിര്‍ദേശത്തെ തുടര്‍ന്ന് ദുബൈയില്‍ പുതിയ സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അല്‍നഹ്ദ സെന്ററിലും കോവിഡ്19 ഡ്രൈവ് ത്രൂ പിസിആര്‍ ടെസ്റ്റിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നതെന്ന് അല്‍ നഹ്ദ സെന്റര്‍ ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദീര്‍ഘ വീക്ഷണമുള്ള യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം എന്നിവരുടെ നേതൃത്വത്തില്‍ ലോകത്ത് തന്നെ ഏറ്റവും മികച്ച രീതിയിലാണ് കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുഎഇയില്‍ നടന്നത്. രാജ്യത്തെ കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങളും അങ്ങേയറ്റം മാതൃകാപരമാണ്.
അത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ കണ്ണികളായാണ് കോവിഡ് പിസിആര്‍ ടെസ്റ്റിംഗ് സെന്ററുകളും അല്‍ നഹ്ദയിലേത് പോലുള്ള ഡ്രൈവ് ത്രൂ സെന്ററുകളും സംവിധാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വാഹനത്തില്‍ നിന്നിറങ്ങാതെ തന്നെ ടെസ്റ്റ് നടത്താമെന്നാണ് അല്‍ നഹ്ദ ഡ്രൈവ് ത്രൂ പിസിആര്‍ ടെസ്റ്റിംഗ് സെന്ററിന്റെ സവിശേഷത. പ്രത്യേകിച്ചും, കുടുംബമായി വന്ന് യാത്രകള്‍ക്കും മറ്റു കാര്യങ്ങള്‍ക്കും വേണ്ടി പിസിആര്‍ ടെസ്റ്റ് നടത്തുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമായിരിക്കും.
സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന 110 ദിര്‍ഹമാണ് ഫീസ്. മറ്റിടങ്ങളിലേതിനെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കാണ് ഇവിടെ ഈടാക്കുന്നത്. സ്വാബ് എടുത്ത ശേഷം 12 മുതല്‍ 24 മണിക്കൂറിനകം റിസള്‍ട്ട് ലഭ്യമാകും.
ഖിസൈസ് ഏരിയയിലെ അല്‍നഹ്ദ സെന്ററില്‍ നിലവിലുള്ള സൗകര്യങ്ങളായ ദുബൈ എകണോമിക് ഡെവലപ്‌മെന്റ്, ദുബൈ ഹെല്‍ത് അഥോറിറ്റി, ദുബൈ സിവില്‍ ഡിഫന്‍സ്, എമിഗ്രേഷന്‍ കൗണ്ടര്‍, ദുബൈ പബ്‌ളിക് നോട്ടറി, ദുബൈ കോര്‍ട്ട് തുടങ്ങിയ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പുറമെ, ഡ്രൈവ് ത്രൂ ആര്‍ടിപിസിആര്‍ സൗകര്യവും കൂടിയായത് കൂടുതല്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ജനങ്ങള്‍ക്ക് പ്രാപ്യമാക്കിയിരിക്കുകയാണ്. ഏറ്റവും മികച്ച സേവനങ്ങളാണ് പ്രൊഫഷണല്‍ മികവില്‍ ഇവിടെ ലഭ്യമാക്കിയിരിക്കുന്നതെന്നും ഇന്നത്തെ സാഹചര്യത്തില്‍ ഇതേറെ ആവശ്യമായതാണെന്നും ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
അല്‍ നഹ്ദ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ റിസാബ് അബ്ദുല്ല, സിഇഒ നബീല്‍ അഹമ്മദ് മുഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റാഷിദ് ബിന്‍ അസ്‌ലം, ജനറല്‍ മാനേജര്‍ ഷമീം യൂസുഫ്, എസ്ആര്‍എല്‍ ഡയഗ്‌നോസ്റ്റിക്‌സ് ലബോറട്ടറി ഡയറക്ടര്‍ ഡോ. ഉദയ് സുധാല്‍കര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രസാദ്.ടി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
അല്‍ നഹ്ദ ഡ്രൈവ് ത്രൂ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ടോള്‍ ഫ്രീ: 800 (GULF) 4853. മൊബൈല്‍: 058 116 1176. ഇമെയില്‍: drivethrupcr@alnahdacentre.com,

info@alnahdacetnre.com.

ലാന്റ് ലൈന്‍: 04 263 7677, 04 263 7678.

AlNahda_C19_Drive thru_Flyer_A5_Arb_F_HR