വടകര സിഎച്ച് സെന്റര്‍ പ്രവര്‍ത്തനം ജില്ലാ ആശുപത്രിക്ക് അഭിമാനം: കെ.കെ രമ എംഎല്‍എ

വടകര സിഎച്ച് സെന്റര്‍ അബുദാബി ചാപ്റ്റര്‍ നല്‍കുന്ന വാഹനത്തിന്റെ താക്കോല്‍ കെ.കെ രമ എംഎല്‍എക്ക് അബുദാബി-കോഴിക്കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറി അബ്ദുല്‍ ബാസിത് കൈമാറുന്നു

വടകര: വടകരയില്‍ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് ആരോഗ്യ മേഖലയിലും ജീവ കാരുണ്യ രംഗത്തും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനം മാതൃകാപരവും അഭിമാനകരവുമെന്ന് കെ.കെ രമ എംഎല്‍എ പറഞ്ഞു. വടകര സിഎച്ച് സെന്ററിന്റെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വടകര സിഎച്ച് സെന്റര്‍ അബുദാബി ചാപ്റ്റര്‍ നല്‍കിയ വാഹനം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. വടകര സിഎച്ച് സെന്റര്‍ അബുദാബി ചാപ്റ്ററിന് നേതൃത്വം നല്‍കുന്ന കെ.കെ കാസിം, സലിം വാണിമേല്‍, ഉമ്മര്‍ കെ.കെ, ഷറഫുദ്ദീന്‍ കടമേരി എന്നിവരാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്.
പരിപാടിയില്‍ വാഹനത്തിന്റെ താക്കോല്‍ അബുദാബി ചാപ്റ്ററിന്റെ അബ്ദുല്‍ ബാസിത് കെ.കെ രമ എംഎല്‍എക്ക് കൈമാറി. ഒ.കെ കുഞ്ഞബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ അബുദാബി-കോഴിക്കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറി അബ്ദുല്‍ ബാസിത്, ഇബ്രാഹിം മുറിച്ചാണ്ടി, പി.എം അൂബക്കര്‍ മാസ്റ്റര്‍, പ്രൊഫ. കെ.കെ മഹ്മൂദ്, എ.പി തറുവൈ ഹാജി, പി.ടി. കെ അഹമ്മദ്, സി.പി അഷ്‌റഫ്, ഗ്രാമ പഞ്ചായത്ത് പ്രസഡന്റുമാരായ പി.സുരയ്യ (വാണിമേല്‍), ഷക്കീല ഈങ്ങോളി (ഏറാമല), ആയിഷ ഉമ്മര്‍ (അഴിയൂര്‍), റഹീസ (ഒഞ്ചിയം), പി.സഫിയ, സിഎച്ച് സെന്റര്‍ ഭാരവാഹികളായ സൂപ്പി തിരുവള്ളൂര്‍, പി.പി ചെക്കന്‍ ഹാജി, പി.എം മുസ്തഫ മാസ്റ്റര്‍, ഷംസുദ്ദീന്‍ കൈനാട്ടി, പി.കെ.സി അഫ്‌സല്‍, അഷ്‌റഫ് കോറോത്ത്, ഗഫൂര്‍ പെരുമണ്ടശ്ശേരി, റാഷിദ് പി.വി, മുനീര്‍ സി.കെ, ലത്തീഫ് കടമേരി, കെ.കെ.സി മൊയ്തീന്‍, പി.എം.എ റഹീം, കണ്ടിയില്‍ മൊയ്തു ഹാജി, അഷ്‌റഫ് കുറ്റിയില്‍, അഡ്വ. സാജിദ് അബൂബക്കര്‍, തെക്കയില്‍ മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സിഎച്ച് സെന്റര്‍ ജന.സെക്രട്ടറി അബ്ദുല്‍റഹ്മാന്‍ പി.വി സ്വാഗതവും പി.കെ.സി റഷീദ് നന്ദിയും പറഞ്ഞു. നാസര്‍ യാറ, റസിയ അഷ്‌റഫ് തിരുവള്ളൂര്‍, സറീന, നുസൈബ മോട്ടേമ്മല്‍, റസിയ വള്ള്യാട്ട് എന്നിവര്‍ സിഎച്ച് സെന്ററിന് വേണ്ടിയുള്ള ഫണ്ട് എംഎല്‍എയെ ഏല്‍പിച്ചു.