സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ അഫി അഹ്മദിന് ഗോള്‍ഡന്‍ വിസ

അഫി അഹ്മദ്

ഷാര്‍ജ: സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ പയ്യന്നൂര്‍ സ്വദേശി അഫി അഹ്മദിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. വിവിധ മേഖലകളില്‍ പ്രശംസനീയ സംഭാവനകള്‍ അര്‍പ്പിക്കുന്നവര്‍ക്കാണ് യുഎഇ ഗവണ്‍മെന്റ് ഈ വിസ നല്‍കുന്നത്. സാമൂഹിക മേഖലയിലും ബിസിനസ് രംഗത്തും നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് അഫി അഹ്മദിന് യുഎഇ ഗവണ്‍മെന്റിന്റെ ഈ അംഗീകാരം തേടിയെത്തിയത്.
29 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം യുഎഇയിലെ പ്രശസ്തമായ സ്മാര്‍ട് ട്രാവല്‍സിന്റെയും ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്‌നേച്ചര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസത്തിന്റെയും മാനേജിംഗ് ഡയറക്ടറാണ്. അടുത്ത കാലത്ത് അമ്മമാര്‍ക്ക് ശമ്പളമെന്ന സ്‌കീം നടപ്പാക്കിയത് പോലെ പ്രളയ കാലത്ത് ഹീറോയായ നൗഷാദിനെയെയും കുടുംബത്തെയും ഗള്‍ഫിലേക്ക് കൊണ്ടുവന്നതും അതുപോലെ കോവിഡ്19 കാലത്ത് ചാര്‍ട്ടര്‍ ഫ്‌ളൈറ്റുമായി ബന്ധപ്പെട്ട് പല കാര്യങ്ങള്‍ക്കും മുന്‍പില്‍ നിന്നതും അഫിയാണ്. പ്രവാസികള്‍ക്കള്‍ക്കിടയിലുള്ള നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ച അഫി അഹ്മദിന് നിരവധി സാമൂഹിക സംഘടനകളുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
കോവിഡ്19 രൂക്ഷമായി നിലനിന്നിരുന്ന സമയത്ത് നാട്ടിലേക്ക് തിരിച്ചു പോകാനുള്ള മലയാളികളുടെ ശ്രമങ്ങള്‍ വിജയം കണ്ടെത്തിയത് അഫി അഹ്മദ് അവതരിപ്പിച്ച ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് എന്ന ആശയമായിരുന്നു. തുടര്‍ന്ന്, നിരവധി സാമൂഹിക സംഘടനകള്‍ ഇത് അനുകരിച്ച് ഫ്‌ളൈറ്റുകള്‍ ചാര്‍ട്ടര്‍ ചെയ്‌തെങ്കിലും മിക്കവര്‍ക്കും ചുരുങ്ങിയ ചെലവില്‍ സര്‍വീസ് നടത്തിക്കൊടുത്തത് അഫി അഹ്മദിന്റെ സ്ഥാപനമായിരുന്നുവെന്ന് ഇതുസംബന്ധിച്ച വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
നല്ലൊരു സാമൂഹിക പ്രവര്‍ത്തകനും ബിസിനസുകാരനുമായ അഫി അഹ്ദ് യുഎഇയിലും നാട്ടിലും ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ചെറുവത്തൂര്‍ തുരുത്തി സ്വദേശിനി റുസീവ അഫിയാണ് ഭാര്യ. മക്കള്‍: ഫഹീം അഹ്മദ്, മുഹമ്മദ് ആതിഫ്, ഫസാന്‍ അഹ്മദ്, ഹംദാന്‍ അഫി, അഫ്‌നാന്‍ കരീം.