ജ്വല്ലറി-ഗോള്‍ഡ് വൗച്ചറുകളില്‍ വിസ്മയ ഡീലുകള്‍; ഏറ്റവും വലിയ ഡിഎസ്എസ് പ്രമോഷനുമായി ഡിജിജെജി

150,000 ഗോള്‍ഡ് ഗിഫ്റ്റ് വൗചര്‍ നേടാം.
50% വരെ വമ്പന്‍ ഡിസ്‌കൗണ്ടുകള്‍, തെരഞ്ഞെടുക്കപ്പെട്ട സ്വര്‍ണ-അമൂല്യ ആഭരണ കലക്ഷനുകളില്‍ പണിക്കൂലി സീറോ.
വജ്രാഭരണങ്ങളില്‍ 75% വരെ ഡിസ്‌കൗണ്ട്.
ആഭരണ പര്‍ചേസിനൊപ്പം സൗജന്യ ഗിഫ്റ്റുകള്‍.

ദുബൈ: ആഭരണ വ്യവസായത്തിലെ ഏറ്റവും വലിയ സ്ഥാപനമായ ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ് (ഡിജിജെജി) ആഭിമുഖ്യത്തില്‍ ഈദുല്‍ അദ്ഹ, സമ്മര്‍ സീസണ്‍ ഭാഗമായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ് ‘സിറ്റി ഓഫ് ഗോള്‍ഡ് ജ്വല്ലറി സര്‍പ്രൈസസ്’ കാമ്പയിന്‍ അടിസ്ഥാനമാക്കി ഓഫര്‍ പ്രഖ്യാപിച്ചു.
സംഭവ ബഹുലമായ ദുബൈ വേനല്‍ വിസ്മയത്തിന്റെ (ഡിഎസ്എസ്) ഭാഗമായുള്ള ഈ വേനല്‍ കാമ്പയിന്‍ ജൂലൈ 15ന് ആരംഭിച്ചു. ഓഗസ്റ്റ് 10 വരെ തുടരും.
ദുബൈ എമിറേറ്റിലുടനീളമുള്ള 125 ജ്വല്ലറി സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ബൃഹത്തായ നിലയില്‍ സമ്മര്‍ സീസണ്‍ കാമ്പയിന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈദ് സമ്മാനങ്ങളുടെയും ആഘോഷത്തിന്റെയും പാരമ്യത്തിലുള്ള തെരഞ്ഞെടുപ്പാണ് സ്വര്‍ണവും ആഭരണങ്ങളുമെന്നും ഈ സീസണില്‍ ഉപയോക്താക്കള്‍ക്ക് മൂല്യവത്തായ വിസ്മയം നിറഞ്ഞ ഏറ്റവും അനുയോജ്യമായ ഓഫറാണ് തങ്ങള്‍ മുന്നോട്ടു വെക്കുന്നതെന്നും ഡിജിജെജി ചെയര്‍മാന്‍ തൗഹീദ് അബ്ദുല്ല അഭിപ്രായപ്പെട്ടു.

തൗഹീദ് അബ്ദുല്ല
ലൈലാ സുഹൈല്‍

ഈദുല്‍ അദ്ഹ അടുത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ഉപയോക്തൃ വൃന്ദത്തിലെ വലിയൊരു ഭാഗമാണ് താമസക്കാര്‍ എന്നതിനാല്‍ തന്നെ, അവര്‍ക്ക് വിസ്മയകരമായ സമ്മാനങ്ങളും ഡിസ്‌കൗണ്ട് അടിസ്ഥാനമാക്കിയുള്ള ഓഫറും ഈ ആഹ്‌ളാദ ഉല്‍സവ നിമിഷങ്ങളെ ഉയര്‍ത്തുന്നതിനെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണ-ആഭരണ വ്യവസായത്തില്‍ ഗുണനിലവാരത്തിലും സേവനങ്ങളിലും മികവ് നേടാനായാണ് പുതിയ കാമ്പയിന്‍ രൂപവത്കരിച്ചിരിക്കുന്നത്. ഈ സമ്മര്‍ സീസണില്‍ ദുബൈയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മൂല്യ വര്‍ധിത അനുഭവം പ്രദാനം ചെയ്യാന്‍ പുതിയ കാമ്പയിന്‍ സഹായകമാകും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാമ്പയിന് കീഴിലെ ഏറ്റവും ആകര്‍ഷകമായ മൂന്നു ഡീലുകള്‍ പങ്കാളിത്ത ഔട്‌ലെറ്റുകളില്‍ സംയോജിതമായി നടക്കും. 50 ശതമാനം വരെയുള്ള വമ്പന്‍ ഡിസ്‌കൗണ്ടുകള്‍, തെരഞ്ഞെടുക്കപ്പെട്ട സ്വര്‍ണ-അമൂല്യ ആഭരണ കലക്ഷനുകളില്‍ പണിക്കൂലി സീറോ. വജ്രാഭരണങ്ങളും അമൂല്യ ആഭരണങ്ങളും വാങ്ങുമ്പോള്‍ ഷോപര്‍മാര്‍ക്ക് സൗജന്യ അമൂല്യ സമ്മാനങ്ങള്‍. കമനീയമായ വജ്ര-മുത്താഭരണങ്ങളില്‍ 75 ശതമാനം വരെ മെഗാ ഡിസ്‌കൗണ്ട് ഡീല്‍. കാമ്പയിന് തിളക്കം പകര്‍ന്ന്, ‘ഷോപ് & വിന്‍’ പ്രമോഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിനിമം 500 ദിര്‍ഹം ചെലവാക്കിയാല്‍ 150,000 ദിര്‍ഹം വിലയുള്ള ഗോള്‍ഡ് വൗചറുകള്‍ ലഭിക്കും. തന്ത്രപരമായി പങ്കാളിത്തമുള്ള ഏത് ഔട്‌ലെറ്റുകളില്‍ നിന്നും ഇത് റിഡീം ചെയ്യാവുന്നതാണ്.
പ്രമോഷന്റെ അവസാന ദിനമായ ഓഗസ്റ്റ് 10ന് 15 ഭാഗ്യശാലികളെ പ്രഖ്യാപിക്കും. ഇവര്‍ക്ക് 10,000 ദിര്‍ഹം വീതമാണ് സമ്മാനം ലഭിക്കുക.
ഈ സംരംഭം ഏറെ അഭിമാനകരമാണെന്നും ദുബൈയിലെ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും ജ്വല്ലറി സര്‍പ്രൈസുകളും ഓഫറുകളും ഇതുവഴി ലഭിക്കുമെന്നും ഡിജിജെജി മാര്‍ക്കറ്റിംഗ് ബോര്‍ഡ് മെംബറും ചെയര്‍പേഴ്‌സണും ഡിടിസിഎം സ്ട്രാറ്റജിക് അലയന്‍സ്-പാര്‍ട്ണര്‍ഷിപ്‌സ് സെക്ടര്‍ സിഇഒയുമായ ലൈലാ സുഹൈല്‍ പറഞ്ഞു.
ഡിജിജെജി അടക്കമുള്ള തങ്ങളുടെ തന്ത്രപരമായ പങ്കാളികളുമായി അടുത്ത് പ്രവര്‍ത്തിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും ദുബൈയിലെ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും അതുല്യമായ റീടെയില്‍ അനുഭവങ്ങള്‍ ഉറപ്പു വരുത്താന്‍ ബാധ്യസ്ഥമാണെന്നും ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീടെയില്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് സിഇഒ അഹ്മദ് അല്‍ ഖാജ പറഞ്ഞു. ദുബൈയെ ലോകത്തെ ഏറ്റവും ജനകീയമായ ടൂറിസ്റ്റ് ഇടങ്ങളിലൊന്നാക്കാനുള്ള യത്‌നങ്ങളോടെ അടുത്തിടെ ആരംഭിച്ച കാമ്പയിനെ ഡിഎഫ്ആര്‍ഇ പിന്തുണക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിജിജെജിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 125 റീടെയില്‍ പാര്‍ട്ണര്‍മാരെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണാം:
https://dubaicityofgold.com/