ബിറ്റ്‌സ് പിലാനി ദുബായ് കാമ്പസ് പ്രവേശനത്തില്‍ തദ്ദേശ-രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ ബാഹുല്യം

യാത്രാ നിയന്ത്രണങ്ങള്‍, മഹാമാരി മൂലമുള്ള അനിശ്ചിതത്വം, വീടിനടുത്ത് പഠനം എന്നീ മുന്‍ഗണനകള്‍ ഡിമാന്റിന് കാരണം

യുഎഇ സര്‍ക്കാറിന്റെ അസാധാരണമായ കോവിഡ്19 പ്രതിരോധം, സുരക്ഷ, താങ്ങാനാകുന്ന ഫീസ് എന്നിവ താല്‍പര്യം വര്‍ധിപ്പിച്ചു

ബിറ്റ്‌സ് പിലാനി ദുബായ് കാമ്പസ് പ്‌ളേസ്‌മെന്റ് മുഖേന ആകെ വിദ്യാര്‍ത്ഥികളില്‍ 98% പേര്‍ക്കും യുഎഇയില്‍ ജോലി ലഭിച്ചു

ദുബായ്: കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ബിറ്റ്‌സ് പിലാനിയുടെ ദുബായ് കാമ്പസില്‍ ഈ വര്‍ഷം പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെയുള്ള വളര്‍ച്ച ദൃശ്യമായി. മഹാമാരി മൂലമുണ്ടായ അനിശ്ചിതത്വത്തിന് എളുപ്പത്തില്‍ വിധേയമായിരിക്കുന്ന സാഹചര്യത്തിലാണ്, കുട്ടികളുടെ സുരക്ഷ പ്രധാന ആശങ്കയായി കാണുന്ന യുഎഇ-ഇന്ത്യാ-ജിസിസി വിപണികളിലെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള ഈ ഡിമാന്റ് വര്‍ധനക്ക് കാരണം.
”ലോക്ക്ഡൗണുകളും വിദേശത്ത് കുടുങ്ങിക്കിടക്കുന്ന സാഹചര്യവും ഒഴിവാക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ യുഎഇ യൂണിവേഴ്‌സിറ്റികളെ തെരഞ്ഞെടുക്കുന്നതിനാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം പ്രവേശനത്തിന് മൊത്തത്തില്‍ 50%ത്തിലധികം വര്‍ധന പ്രകടമാണ്. ജനങ്ങളുടെ മനോനില മാറ്റുന്നതില്‍ മഹാമാരി സുപ്രധാന പങ്ക് വഹിച്ചു. എപ്പോഴും വീട്ടില്‍ തന്നെ കഴിഞ്ഞു കൊണ്ട് സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്ന നിലയിലേക്ക് പരിഗണനകളെയും കാഴ്ചപ്പാടുകളെയും രക്ഷിതാക്കള്‍ മാറിയിരിക്കുന്നു. നിലവിലെ സാഹചര്യം പരിഗണിച്ച്, ഇന്ത്യയിലേക്കോ, അല്ലെങ്കില്‍ യുകെ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ എന്നിങ്ങനെയുള്ള മറ്റു ജനകീയ വിദേശ പഠന ഇടങ്ങളിലേക്കോ യാത്ര ചെയ്യുന്നതിനെക്കാള്‍ ഗള്‍ഫിലെ വിദ്യാര്‍ത്ഥികളില്‍ വലിയൊരളവ് ഇവിടെ തന്നെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. നേരെ മറിച്ച്, ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ മറ്റ് ലക്ഷ്യ സ്ഥാനങ്ങളെ അപേക്ഷിച്ച് ദുബായ് തെരഞ്ഞെടുക്കുന്നു. അറിയപ്പെടുന്ന സ്ഥാപനങ്ങളുടെ ബാഹുല്യം, താങ്ങാനാകുന്ന ട്യൂഷന്‍ ഫീസ്, കുറഞ്ഞ ജീവിത ചെലവ്, മികച്ച ജീവിത നിലവാരം, രാജ്യാന്തര ശ്രദ്ധ, സുരക്ഷയും അതുപോലെ തന്നെ ദുബായിയുടെ മുഖ്യ സ്ഥാനവും തുടങ്ങിയവയെല്ലാമാണ് ഇവിടെ നിലകൊള്ളാന്‍ സുപ്രധാന അനുകൂല ഘടകങ്ങളായി കാണുന്നത്. വിശേഷിച്ചും, ഏഷ്യയില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള യുഎഇ ആസ്ഥാനമായ വിദ്യാര്‍ത്ഥികള്‍ ദുബായ് ആകര്‍ഷ ഉന്നത വിദ്യാഭ്യാസ ഇടമായി കാണുകയാണ്” -ബിറ്റ്‌സ് പിലാനി ദുബായ് കാമ്പസ് ഡയറക്ടര്‍ ഡോ. ആര്‍.എന്‍ സാഹ അഭിപ്രായപ്പെട്ടു.

പ്രൊഫ. ആര്‍.എന്‍ സാഹ

യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റ് സ്‌റ്റേറ്റ്‌സ്, കാനഡ, യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികള്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ മൂന്നിലൊന്നു മാത്രമാണ് യുഎഇയിലെ യൂണിവേഴ്‌സിറ്റി ഫീസ്. ഉദാഹരണത്തിന്, അമേരിക്കയിലെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെയും സര്‍വകലാശാലകളില്‍ 110,000 മുതല്‍ 200,000 ദിര്‍ഹം വരെയുള്ള നിരക്കിന് വിപരീതമായി യുഎഇ സര്‍വകലാശാലകളിലെ ഫീസ് 45,000 ദിര്‍ഹം മുതല്‍ 100,000 ദിര്‍ഹം വരെയാണ്. കൂടാതെ, യോഗ്യതയുള്ളവര്‍ക്ക് ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പുകളും വാഗ്ദാനം ചെയ്യുന്നു.
”ഈ വര്‍ഷം പ്രവേശനത്തില്‍ എണ്ണം കൂടിയെന്നത് മാത്രമല്ല, അന്വേഷണങ്ങള്‍ മൂന്നിരട്ടി വര്‍ധിക്കുകയും ചെയ്തു. ജനസംഖ്യയിലെ അര്‍ഹരായ 85%ത്തിനും വാക്‌സിനേഷന്‍ നല്‍കി മുന്നേറിയതും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സുരക്ഷിത സ്ഥലമെന്ന ഖ്യാതി വര്‍ധിച്ചതും വസ്തുതയാണ്. ഞങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്റ്റാഫ്, വിദ്യാര്‍ത്ഥികള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരെല്ലാം 100% വാക്‌സിനേഷന്‍ എടുത്തവരാണ്. മുന്‍നിര ആഗോള സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ടുള്ള ഇന്റേണ്‍ഷിപ്, ജോബ് പ്‌ളേസ്‌മെന്റ് അവസരങ്ങള്‍ ദുബായിയെ ഉന്നത പഠനത്തിന് വളരെയധികം മൂല്യനിര്‍ണയമുള്ള ഇടമാക്കി മാറ്റിയിരിക്കുന്നു” -സാഹ കൂട്ടിച്ചേര്‍ത്തു.
തൊഴിലവസരങ്ങളെ കുറിച്ച് പ്രതിപാദിക്കവേ, ”യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ ആകെ വിദ്യാര്‍ത്ഥികളില്‍ 98% കാമ്പസ് ജോബ് പ്‌ളേസ്‌മെന്റുകള്‍ നേടി യുഎഇയില്‍ തന്നെ ജോലി ചെയ്യുന്നു. ഇന്ത്യയിലോ, അല്ലെങ്കില്‍ മറ്റു പാശ്ചാത്യ രാജ്യങ്ങളിലോ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഉയര്‍ന്നതാണ് യുഎഇയിലെ ശമ്പള നില. ഒരു പ്രശസ്ത എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ബിരുദവും അന്താരാഷ്ട്ര എക്‌സ്‌പോഷറും ആഗോള തൊഴില്‍ വിപണിയിലേക്കുള്ള പ്രവേശനവുമടക്കം നിങ്ങള്‍ ദുബായില്‍ പഠിക്കുമ്പോള്‍ നിക്ഷേപ വരുമാനം വളരെ കൂടുതലാണ് എന്ന് അടിസ്ഥാനപരമായി പറയാം” -സാഹ പറഞ്ഞു.
തന്നെയുമല്ല, ദുബായിലെ യൂണിവേഴ്‌സിറ്റികള്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങളുള്ളതും കുറ്റകൃത്യ രഹിതവുമാണെന്നത് വിദ്യാര്‍ത്ഥികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു. 2020ലെ ആഗോള കുറ്റകൃത്യ സൂചികയില്‍ ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യങ്ങളില്‍ യുഎഇ മൂന്നാം സ്ഥാനത്താണ്. ലോകത്തെ ഏറ്റവും സുരക്ഷിതത്വമുള്ള ദുബായ്, അബുദാബി, ഷാര്‍ജ എന്നീ മൂന്നു നഗരങ്ങളുള്ള ഒരേയൊരു രാജ്യമാണ് യുഎഇ എന്നതും അപൂര്‍വ നേട്ടമാണ്.
വൈവിധ്യ പാചക രീതികളുടെ ലഭ്യത, ദുബായില്‍ നിന്നും 100ഓളം രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ്, ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, സുഗമായ വിസാ ലഭ്യത, മൊത്തത്തിലുള്ള മികച്ച ജീവിത ഗുണനിലവാരം എന്നീ കാര്യങ്ങള്‍ കൊണ്ട് തെരഞ്ഞെടുപ്പിന്റെ ഒരിടമായി ദുബായ് നിലനില്‍ക്കുന്നതാണ് രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ ഇവിടം സ്വന്തം വീടു പോലെ കരുതുന്നതിലേക്ക് നയിച്ചിട്ടുള്ളതെന്നത് അവിസ്മരണീയ സംഗതിയാണ്. തങ്ങളുടെ നാട്ടിലെ പട്ടണങ്ങളിലേക്ക് നിത്യേന നിരവധി വിമാന സര്‍വീസുകളുണ്ടെന്നത് ഇന്ത്യയില്‍ നിന്നും ഗള്‍ഫില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീടിനടുത്ത് എന്ന ആനുകൂല്യം നേടിക്കൊടുത്തിട്ടുണ്ട്. കൂടാതെ, പഠനാനന്തരം ജോലിയെടുക്കാനും ജീവിക്കാനും തൊഴിലവസരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും ദുബായ് മികിച്ച ഇടമാണ്. 7.5 മാസത്തെ പ്രാക്ടീസ് സ്‌കൂള്‍ (ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്) പ്രോഗ്രാം പാഠ്യ പദ്ധതിയില്‍ അവിഭാജ്യമാക്കി വിശാലമായ അടിസ്ഥാന വിദ്യാഭ്യാസ സമ്പ്രദായം നല്‍കുന്ന വ്യത്യസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ടാണിത്.
ഇന്റേണ്‍ഷിപ്പില്‍ നേടിയ വ്യാവസായികാനുഭവങ്ങള്‍ കോര്‍പറേറ്റ് ലോകത്തേക്ക് എളുപ്പത്തില്‍ ആനയിക്കുന്നു. അതേസമയം, ആഗോള പശ്ചാത്തലത്തില്‍ സാങ്കേതികവും കൈമാറ്റം ചെയ്യാവുന്നതുമായ കഴിവുകള്‍ വികസിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുകയും ചെയ്യുന്നു. 300ഓളം കമ്പനികളുമായി സഹകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ് വാഗ്ദാനം ചെയ്യുന്നു.
ആഗോള ധാരണാനുസൃതമുള്ള ഏറ്റവും ആകര്‍ഷകങ്ങളിലൊന്നും കെഎച്ഡിഎയുടെ പഞ്ചനക്ഷത്ര അംഗീകാരമുള്ളതുമായ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ബിറ്റ്‌സ് പിലാനി. ഊര്‍ജസ്വലമായ ദുബായ് കാമ്പസ് ആഗോള നിലവാരമുള്ള 30ലധികം ഹൈടെക് എഞ്ചിനീയറിംഗ്-സയന്‍സ് ലബോറട്ടറികള്‍ മുന്നോട്ടു വെക്കുന്നു. തങ്ങളുടെ നവീനാശയങ്ങളെ വികസിപ്പിക്കാനുതകുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്നൊവേഷന്‍ ലാബ്, ഇന്‍ക്യുബേഷന്‍ സെന്റര്‍, സമൃദ്ധമായ ലൈബ്രറി, ആധുനിക-സ്മാര്‍ട് ക്‌ളാസ് മുറികള്‍, ആണ്‍-പെണ്‍കുട്ടികള്‍ക്ക് വെവ്വേറെയായി മികവുറ്റ ഹോസ്റ്റല്‍ സൗകര്യങ്ങള്‍, ഇന്‍ഡോര്‍-ഔട്‌ഡോര്‍ കായിക സൗകര്യങ്ങള്‍ തുടങ്ങിയവ കൊണ്ട് ദുബായ് കാമ്പസ് വേറിട്ടതാണ്.
2021 സെപ്തംബറിലേക്കുള്ള ബിരുദ പ്രവേശനത്തിന് ഉയര്‍ന്ന പ്രോഗ്രാമുകളായ ബയോ ടെക്‌നോളജി, കെമിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രികല്‍ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് & കമ്യൂണികേഷന്‍, മെക്കാനികല്‍ എഞ്ചിനീയറിംഗ് എന്നിവയും; ബിരുദാനന്തര പ്രവേശനത്തിന് ഡിസൈന്‍ എഞ്ചിനീയറിംഗ്, സോഫ്റ്റ്‌വെയര്‍ സിസ്റ്റംസ്, ഇലക്ട്രികല്‍, മൈക്രോ ഇലക്‌ട്രോണിക്‌സ് എന്നിവയും ഉള്‍പ്പെടുന്നു.
കോഴ്‌സുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും, ഏറ്റവും മികച്ച സ്‌കോളര്‍ഷിപ് ഓപ്ഷനുകള്‍ക്കും, പ്രൊവിഷണല്‍ അഡ്മിഷനുകള്‍ക്കും സന്ദര്‍ശിക്കുക: https://www.bitspilani.ac.in/dubai/. ഇമെയില്‍: admission@dubai.bits-pilani.ac.in.
ഫോണ്‍: 009714 2753700.