നൂറ്റാണ്ട് പിന്നിട്ട ഡക്കംസ് ഇനി യുഎഇയിലും

ദുബൈയില്‍ നടന്ന ഡക്കംസ് ബ്രാന്റ് ലോഞ്ചിംഗില്‍ നിന്ന്

ദുബൈ: നൂറ്റാണ്ട് പിന്നിട്ട പ്രസിദ്ധ ബ്രിട്ടീഷ് ല്യൂബ്രിക്കന്റ്‌സ് ബ്രാന്റായ ഡക്കംസ് യുഎഇയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതുസംബന്ധിച്ച് ബുധനാഴ്ച ദുബൈ ഗ്രാന്റ് ഹയാത്തില്‍ പ്രാരംഭ ചടങ്ങ് ഒരുക്കിയിരുന്നു. അബ്ദുല്ല അല്‍ മസഊദ് ആന്റ് സണ്‍സ് ഗ്രൂപ്പാണ് ഡക്കംസിന്റെ യുഎഇയിലെ വിതരണക്കാര്‍.
ബ്രിട്ടീഷ് കെമിസ്റ്റ് അലക്‌സാണ്ടര്‍ ഡക്കം 1899ല്‍ സ്ഥാപിച്ചതാണ് ഡക്കംസ്. ഒരു നൂറ്റാണ്ടിലേറെ പൈതൃകമുള്ള ഡക്കംസ് ഓയില്‍സ് ഇന്ന് ഏവിയേഷനടക്കമുള്ള പ്രധാന മേഖലകളില്‍ സാന്നിധ്യമുള്ള ലോകോത്തര ബ്രാന്റുകളിലൊന്നാണ്. മോട്ടോര്‍ സ്‌പോര്‍ട്ടില്‍ വന്‍ പൈതൃകവും അവകാശമായുണ്ട്. ഗ്രഹാം ഹില്‍, ഡേവിഡ് കൂള്‍ത്താര്‍ഡ്, എഡ്ഡി ഇര്‍വിന്‍, നൈജല്‍ മാന്‍സെല്‍, മാര്‍ട്ടിന്‍ ബ്രണ്ട്ല്‍, ജെയിംസ് ഹണ്ട്, അയിര്‍ടണ്‍ സെന്ന തുടങ്ങി ഫോര്‍ വീല്‍ സ്‌പോര്‍ട്ടിലെ താരങ്ങളും; പോള്‍ സ്മാര്‍ട്, ജോണ്‍ കൂപര്‍, റോയ് പിക്കറല്‍, ഡേവ് ക്രോക്ക്‌ഫോര്‍ഡ് എന്നീ ടൂ വീല്‍ താരങ്ങളും തങ്ങളുടെ വിജയത്തിന്റെ പിന്തുണക്ക് ഡക്കംസിലാണ് ഒരു കാലഘട്ടത്തില്‍ വിശ്വാസമര്‍പ്പിച്ചത്. യുഎഇ വിപണിയില്‍ ഏറ്റവും ശ്രദ്ധേയ ബ്രാന്റായ ഡക്കംസിന്റെ തുടക്കം കുറിക്കാനാകുന്നതില്‍ ടീമിന് ഏറെ ആഹ്‌ളാദമുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ ജാബിര്‍ ഷേത്ത് പറഞ്ഞു. ശോഭനമായ ഒരു ഭൂതകാലമുള്ളത് പോലെ ഒരു ഭാവിയെയും തങ്ങള്‍ ഈ പ്രയാണത്തില്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ദുബൈയില്‍ റീജ്യനല്‍ ഓഫീസ് തുടങ്ങിയതിലൂടെ ബ്രാന്റിനെ മിഡില്‍ ഈസ്റ്റില്‍ ഏറ്റവും മുന്നിലേക്ക് എത്തിക്കാനാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കും.

കെ.ആര്‍ വെങ്കട്ടരാമന്‍

20, 21 നൂറ്റാണ്ടുകളിലെ ഏറ്റവും മുന്‍നിരയിലുള്ള ല്യൂബ്രിക്കന്റ്‌സ് ടെക്‌നോളജി ബ്രാന്റായിരുന്നു ഡക്കംസ്. 60ഓളം ഉല്‍പന്നങ്ങളുടെ വൈവിധ്യ നിരയുമായി പൈതൃക മഹിമയുള്ള ഈ ബ്രാന്റ്, ഗുണനിലവാരം ഏതവസരത്തിലും ഉറപ്പാക്കുമെന്ന് ഗ്‌ളോബല്‍ സിഇഒ കെ.ആര്‍ വെങ്കട്ടരാമന്‍ പറഞ്ഞു. ഒരുവേള വിപണിയില്‍ നിന്ന് മാറി നിന്നിരുന്ന ബ്രാന്റ് വീണ്ടും എത്തിയിരിക്കുന്നത് ഏററവുമധികം വിപണിയാവശ്യം എനന അംഗീകാരത്തോടു കൂടിയാണ്. ഉപയോക്താക്കളും ട്രേഡ് പ്രൊഫഷനലുകളും ഇത് അങ്ങേയറ്റം ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അബ്ദുല്ല അല്‍ മസഊദ് ആന്റ് സണ്‍സ് ഗ്രൂപ്പിന്റെ ഭാഗമായ എമിറേറ്റ്‌സ് ഫോര്‍ യൂണിവേഴ്‌സല്‍ ടയേഴ്‌സാണ് ഡക്കംസിന്റെ യുഎഇയിലെ എക്‌സ്‌കളൂസിവ് ഡിസ്ട്രിബ്യൂട്ടര്‍. മിഡില്‍ ഈസ്റ്റിലെ ഓട്ടോമോട്ടീവ് ല്യൂബ്രിക്കന്റുകളില്‍ ശക്തമായ സ്ഥാനം നേടാന്‍ കഴിയുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ് ഫോര്‍ യൂണിവേഴ്‌സല്‍ ടയേഴ്‌സ് എല്‍എല്‍സി ജനറല്‍ മാനേജര്‍ ഷോണ്‍ സ്മിത്ത് പറഞ്ഞു.