
ഷാര്‍ജ: കോവിഡ്19 പ്രൊട്ടോകോള്‍ പാലിച്ച് ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം യുഎഇയില്‍ വീണ്ടും കലാ-സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ച് സജീവമാവുകയാണ് ചിരന്തന കലാ സാംസ്കാരിക വേദി. കഴിഞ്ഞ ദിവസം ദുബൈയില്‍ ഐഎംഎഫും ചിരന്തനയും ചേര്‍ന്ന് ചിരന്തനയുടെ 34ാം പുസ്തകമായ ‘വിവേകാനന്ദം’ പ്രകാശനം ചെയ്തിരുന്നു.
കോവിഡിന്റെ കയ്പ്പ് നിറഞ്ഞ ഓര്‍മകളില്‍ അല്പം മധുരം പകരുന്ന അനുഭവമായാണ് ‘പെരുന്നാള്‍ ഇശല്‍ നിലാവ്’ ഷാര്‍ജയില്‍ ഒരുക്കിയതെന്ന് പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പരിപാടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ആക്ടിംഗ് ട്രഷറര്‍ ഷാജി ജോണ്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, മാതൃഭൂമി റിപ്പോര്‍ട്ടര്‍ ഇ.ടി പ്രകാശ്, വീക്ഷണം കോഓര്‍ഡിനേറ്റര്‍ അഖില്‍ ദാസ് ഗുരുവായൂര്‍, ഇന്‍കാസ് കലാ വിഭാഗം കണ്‍വീനര്‍ എ.വി മധു കാസര്‍കോട്, റെജി, മുസ്തഫ കുറ്റിക്കോല്‍ ആശംസ നേര്‍ന്നു.
ചിരന്തന ഭാരവാഹികളായ സി.പി ജലീല്‍ സ്വാഗതവും ടി.പി അഷ്റഫ് നന്ദിയും പറഞ്ഞു. വീണ ഉല്ലാസ് അവതാരകയായി. ഗായകരായ രതീഷ്, സുനീഷ്, നൗഷാദ്, ഫാത്തിമ ഹംദ, ഷെറിന് ടീച്ചര്‍, കെ.ടി.പി ഇബ്രാഹിം, ഉഷ ചന്ദ്രന് നേതൃത്വം നല്കി. പരിപാടി ഓണ്‍ലൈനിലും ലഭ്യമാക്കിയിരുന്നു.