മുസ്‌ലിംകങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഇല്ലാതാക്കരുത്: കെഎംസിസി

എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്‌ളസ് നേടിയ ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി സെക്രട്ടറി വി.കെ.കെ റിയാസിന്റെ പുത്രന്‍ മുഹമ്മദ് ഷദിനുള്ള ജില്ലാ കമ്മിറ്റിയുടെ മെമെന്റോ യോഗത്തില്‍ സമ്മാനിച്ചപ്പോള്‍

ദുബൈ: സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യായമായും മുസ്‌ലിംകള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പുകളും മറ്ററ്റാനുകൂല്യങ്ങളും സംഘ്പരിവാര്‍ അജണ്ടക്കനുസരിച്ച് പ്രവര്‍ത്തിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇടതു സര്‍ക്കാറിന്റെ നിലപാട് തിരുത്തണമെന്ന് ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഹസന്‍ ചാലില്‍, ഹംസ പയ്യോളി പ്രസംഗിച്ചു.
ജില്ലാ ജന.സെക്രട്ടറി കെ.പി മുഹമ്മദ് റിപ്പോര്‍ട്ടും ട്രഷറര്‍ നജീബ് തച്ചംപൊയില്‍ കണക്കും അവതരിപ്പിച്ചു. സെക്രട്ടറി വി.കെ.കെ റിയാസ് യോഗ തീരുമാനങ്ങള്‍ വായിച്ചു.
ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് നാസര്‍ മുല്ലക്കല്‍, കെ.അബൂബക്കര്‍ മാസ്റ്റര്‍, മൊയ്തു അരൂര്‍, ഹംസ കാവില്‍, എം.പി അഷ്‌റഫ്, മുഹമ്മദ് മൂഴിക്കല്‍, ഇസ്മായില്‍ ചെരുപ്പേരി, ഹാഷിം എലത്തൂര്‍, അഹമ്മദ് ബിച്ചി, മൂസ കൊയമ്പ്രം, എം. മുഹമ്മദ് ശരീഫ്, റാഷിദ് കിഴക്കയില്‍, അഷ്‌റഫ് ചമ്പോളി, മജീദ് കൂനഞ്ചേരി, ശരീഫ് വാണിമേല്‍, അസീസ് കുന്നത്ത്, കെ.പി അബ്ദുല്‍ വഹാബ്, കെ.സി സിദ്ദീഖ്, ഗഫൂര്‍ പാലോളി, ജലീല്‍ മഷ്ഹൂര്‍, റിഷാദ് മാമ്പൊയില്‍, മജീദ് കുയ്യോടി, ഒ.കെ സലാം, സി.വി.എ ലത്തീഫ്, സെയ്ദ് മുഹമ്മദ് കുറ്റിക്കാട്ടൂര്‍, ഷംസുദ്ദീന്‍ മാത്തോട്ടം, ഷെറീജ് ചീക്കിലോട്, അസീസ് മേലടി ചര്‍ച്ചയില്‍ പങ്കെടുത്തു.
എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്‌ളസ് നേടിയ ജില്ലാ സെക്രട്ടറി വി.കെ.കെ റിയാസിന്റെ പുത്രന്‍ മുഹമ്മദ് ഷദിനുള്ള ജില്ലാ കമ്മിറ്റിയുടെ മെമെന്റോ യോഗത്തില്‍ സമ്മാനിച്ചു.