ഡാന്യൂബ് ഹോം ഏറ്റവും പുതിയ ഇകാറ്റലോഗ് പുറത്തിറക്കി

ഡാന്യൂബ് ഹോം ടിബികെ ഇകാറ്റലോഗ് സമാരംഭ ചടങ്ങില്‍ നിന്ന്

ദുബൈ: മിഡില്‍ ഈസ്റ്റ് മേഖലയിലെ മുന്‍നിര ഗൃഹാലങ്കാര-ഫര്‍ണിഷിംഗ് വിതരണക്കാരായ ഡാന്യൂബ് ഹോം തങ്ങളുടെ പുത്തന്‍ ടൈലുകള്‍, ബാത്‌റൂം, കിച്ചന്‍ (ടിബികെ) എന്നിവയടങ്ങിയ ഇകാറ്റലോഗ് 2021 അല്‍ബര്‍ഷയിലെ മെഗാ സ്‌റ്റോറില്‍ ഒരുക്കിയ ചടങ്ങില്‍ പുറത്തിറക്കി. ഡാന്യൂബ് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ആദില്‍ സാജന്‍, മിലാനോ ഡയറക്ടര്‍ ഷംസ് ബവാനി, ടൈല്‍സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വെങ്കട്ട് സേതുരാമന്‍, ജന.മാനേജര്‍ ശുഭോജിത് മഹലനോബിസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്‍ഡോര്‍ മുതല്‍ ഔട്ട്‌ഡോര്‍ ഫര്‍ണിച്ചറും ഡെകോറും വരെയും, സോഫ്റ്റ് ഫര്‍ണിഷിംഗും അതിനപ്പുറവുമുള്ള ഉപയോക്താക്കളുടെ ജീവിത ശൈലികളെ നല്ലവണ്ണം സ്വാധീനിക്കുന്ന ഉല്‍പന്നങ്ങളുടെ വമ്പന്‍ ശ്രേണിയാണിവിടെ സജ്ജീകരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ ബാത് വെയര്‍, ടൈല്‍സ്, കിച്ചന്‍ കാറ്റഗറി എന്നിവയുമായി ഡാന്യൂബ് ഹോം ഏറ്റവും മികച്ച ഉപയോക്തൃ അനുഭവം സാധ്യമാക്കുകയാണ് ഇകാറ്റലോഗിലൂടെയെന്ന് ആദില്‍ സാജന്‍ പറഞ്ഞു. വീടുകളില്‍ സാധാരണയായി ബാത്‌റൂമുകളും കിച്ചനുകളും ഡിസൈനിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധയില്ലാത്ത ഇടങ്ങളായാണ് കണ്ടിട്ടുള്ളതെന്നും അതിനൊരു സമഗ്ര പരിഹാരമാണ് തങ്ങള്‍ മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മിലാനോ ആണ് ബാത്‌വെയറുകളും ടൈലുകളും കിച്ചന്‍ കലക്ഷനും ഏറ്റവും കമനീയമായി അവതരിപ്പിച്ചിരിക്കുന്നത്. എയര്‍ കൂളറുകള്‍, മിസ്റ്റ് ഫാനുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, വാട്ടര്‍ ഹീറ്ററുകള്‍ തുടങ്ങിയവയില്‍ ഏറ്റവും ഇന്നൊവേറ്റീവ് ആയ ഉല്‍പന്നങ്ങളാണ് മിലാനോ അവതരിപ്പിച്ചിരിക്കുന്നതെന്നും ഷംസ് ബവാനി പറഞ്ഞു. കൈകള്‍ കൊണ്ട് നിര്‍മിച്ച ഇസ്‌ലാബ്‌സ് ടൈല്‍, ഔട്ട്‌ഡോര്‍ ഇടങ്ങള്‍ക്ക് ഏറ്റവും ഭംഗി പകരുന്ന ഗ്രനൈറ്റ്, മാര്‍ബ്ള്‍ ടൈലുകള്‍, വാള്‍ ടൈലുകള്‍, ഫ്‌ളോര്‍ ടൈലുകള്‍, ഔട്ട്‌ഡോര്‍ ടൈല്‍സ് എന്നിവ ഏറെ ആകര്‍ഷകമാണെന്ന് വെങ്കട്ട് വ്യക്തമാക്കി.