ഡോ. ടിനു തമ്പിക്ക് യുഎഇ ഗോള്‍ഡന്‍ വിസ

98
ഡെല്‍മ ആയുവേദിക് സെന്റര്‍ ഡയറക്ടര്‍ ഡോ. ടിനു തമ്പി യുഎഇ ഗോള്‍ഡന്‍ വിസ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനില്‍ നിന്ന് സ്വീകരിക്കുന്നു

ഷാര്‍ജ എമിറേറ്റില്‍ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ മലയാളി ആയുര്‍വേദ ഡോക്ടര്‍

ഷാര്‍ജ: ഷാര്‍ജയിലെ ഡെല്‍മ ആയുവേദിക് സെന്റര്‍ ഡയറക്ടര്‍ ഡോ. ടിനു തമ്പിക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഡെല്‍മ ആയുര്‍വേദിക് സെന്റര്‍. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും രാജ്യത്തിന്റെ ഭരണാധികാരികളോട് നന്ദി പറയുന്നുവെന്നും ഡോ. ടിനു പറഞ്ഞു.
ഷാര്‍ജ എമിറേറ്റില്‍ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ മലയാളി ആയുര്‍വേദ ഡോക്ടറാണ് ടിനു തമ്പി. ആയുര്‍വേദ-പഞ്ചകര്‍മ വിദഗ്ധനായ ഡോ. ടിനുവിന് ആ മേഖലയിലെ പ്രാഗല്‍ഭ്യം പരിഗണിച്ചാണ് ഗോള്‍ഡന്‍ വിസ അനുവദിച്ചത്. വന്ധ്യതാ ചികിത്സയിലും വിദഗ്ധനാണ് പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയായ ഡോ. ടിനു. ഭാര്യയും രണ്ടു മക്കളും അമ്മയുമൊത്ത് ഷാര്‍ജയിലാണ് താമസം.