പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജിയുടെ വിയോഗത്തില്‍ ദുബൈ കെഎംസിസി നേതാക്കള്‍ അനുശോചിച്ചു

220
പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജി

ദുബൈ: യുഎഇയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ മദീന ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാന്‍ പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജിയുടെ നിര്യാണത്തില്‍ ദുബൈ കെഎംസിസി അനുശോചിച്ചു. കെഎംസിസി പ്രസ്ഥാനത്തിന്റെ നിലനില്‍പിനും ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്കും കുഞ്ഞബ്ദുള്ള ഹാജിയും മദീന ഗ്രൂപ്പും നല്‍കിയ പിന്തുണ വളരെ വിലയേറിയതാണെന്നും കെഎംസിസിയുടെ തുടക്കക്കാരനും പ്രവാസ ലോകത്തെ മികച്ച സേവന പ്രവര്‍ത്തകനും സഹകാരിയുമായിരുന്നു കുഞ്ഞബ്ദുള്ള ഹാജിയെന്നും ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, സ്‌റ്റേറ്റ് ഭാരവാഹികളായ ഹനീഫ ചെര്‍ക്കള, ഇസ്മായില്‍ അരൂക്കുറ്റി, ഇബ്രാഹിം മുറിച്ചാണ്ടി, ഹംസ തൊട്ടിയില്‍, ഒ.കെ ഇബ്രാഹിം, പി വി റഈസ്, ഒ.മൊയ്തു, അശ്‌റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദുബൈ കെഎംസിസി രക്ഷാധികാരിയും കൂത്തുപറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റുമായ പൊട്ടങ്കണ്ടി അബ്ദുള്ളയുടെ ഭാര്യാ പിതാവ് കൂടിയാണ് പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജി.