ഈദിന്റെ സന്ദേശമുയര്‍ത്തി ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി രക്തദാന ക്യാമ്പ്

ദുബൈ: ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകളുമായി ബലി പെരുന്നാളിന്റെ സന്ദേശമുയര്‍ത്തിപ്പിടിച്ച് ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി കൈന്റ്‌നസ് ബ്‌ളഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്തദാന യജ്ഞം ജൂലൈ 18ന് വൈകുന്നേരം 3.30 മുതല്‍ രാത്രി 8.30 വരെ ദേര നായിഫ് റോഡിലെ വിംബി സിഗ്‌നലിന് സമീപത്തും അബ്‌റാജ് സെന്ററിന് മുന്‍വശത്തും നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി, ജന.സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറര്‍ ടി.ആര്‍ ഹനീഫ, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, കൈന്റ്‌നസ് ബ്‌ളഡ് ഡൊണേഷന്‍ ടീം ഭാരവാഹികളായ അന്‍വര്‍ വയനാട്, സിയാബ് തെരുവത്ത് എന്നിവര്‍ അറിയിച്ചു.