യൂറോപ്പ് ട്രാവല്‍സ് & ടൂര്‍സ് സഫാരി മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

37
യൂറോപ്പ് ട്രാവല്‍സ് & ടൂര്‍സിന്റെ യുഎഇയിലെ ആദ്യ ഓഫീസ് ഷാര്‍ജ സഫാരി മാളിലെ ഗ്രൗണ്ട് ഫ്‌ളോറില്‍ സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, എംഡി സൈനുല്‍ ആബീദീന്‍, യൂറോപ്പ് ട്രാവല്‍സ് ജനറല്‍ മാനേജര്‍ മുഹമ്മദ് ബഷീര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഷാര്‍ജ റൂളേഴ്‌സ് ഓഫീസ് ചെയര്‍മാന്‍ ഷെയ്ഖ് സാലിം ബിന്‍ അബ്ദുള്‍ റഹ്മാന്‍ സാലിം അല്‍ഖാസിമി ഉദ്ഘാടനം ചെയ്യുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ.പി ജോണ്‍സണ്‍, കെഎംസിസി യുഎഇ പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ തുടങ്ങിയവര്‍ സമീപം

ഷാര്‍ജ: ജിസിസിയിലെ പ്രമുഖ ടൂര്‍ & ട്രാവല്‍ ഓപറേറ്റേഴ്‌സായ യൂറോപ്പ് ട്രാവല്‍സ് & ടൂര്‍സിന്റെ യുഎഇയിലെ ആദ്യ ഓഫീസ് ഷാര്‍ജ മുവൈലയിലെ സഫാരി മാളിലെ ഗ്രൗണ്ട് ഫ്‌ളോറില്‍ പ്രവര്‍ത്തനമാരംഭിച്ചു. സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, എംഡി സൈനുല്‍ ആബീദീന്‍, യൂറോപ്പ് ട്രാവല്‍സ് ജനറല്‍ മാനേജര്‍ മുഹമ്മദ് ബഷീര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഷാര്‍ജ റൂളേഴ്‌സ് ഓഫീസ് ചെയര്‍മാന്‍ ഷെയ്ഖ് സാലിം ബിന്‍ അബ്ദുള്‍ റഹ്മാന്‍ സാലിം അല്‍ഖാസിമി ഉദ്ഘാടനം നിര്‍വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ.പി ജോണ്‍സണ്‍, കെഎംസിസി യുഎഇ പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ തുടങ്ങിയ-സാമൂഹികസാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ജിസിസിയിലെ പ്രശസ്തമായ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ യുഎഇയിലെ ആദ്യ ഓഫീസാണ് യൂറോപ്പ് ട്രാവല്‍സ് & ടൂര്‍സ്. 2008ല്‍ സ്ഥാപിതമായ യൂറോപ്പ് ട്രാവല്‍സ് & ടൂര്‍സ് 13 വര്‍ഷത്തെ സേവന പാരമ്പര്യവും മറ്റു ജിസിസി രാജ്യങ്ങളിലായി നിരവധി ബ്രാഞ്ചുകളുമുണ്ട്.
യുഎഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ അവരുടെ ബജറ്റിന് അനുയോജ്യമായ രീതിയില്‍ ഇഷ്ടടാനുസൃതമായി തയ്യാറാക്കിയ യാത്രാ പദ്ധതികള്‍ നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും, ഉയര്‍ന്ന യോഗ്യതകളുള്ള പരിചയസമ്പന്നരായ, പരിശീലനം ലഭിച്ച, ഉയര്‍ന്ന നിലവാരമുള്ള വിശ്വസനീയവും, വ്യക്തിഗതവുമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രൊഫഷണലുകളുള്ള ഒരു ടീമാണ് ഞങ്ങളുടെ പ്രത്യേകതയെന്ന് യൂറോപ്പ് ട്രാവല്‍സ് ജനറല്‍ മാനേജര്‍ ശ്രീ. മുഹമ്മദ് ബഷീര്‍ അറിയിച്ചു. ഇതിനു പുറമേ വിസ സര്‍വ്വീസ്, ഹോട്ടല്‍ ബുക്കിങ്ങ് & ഹോളിഡേ പാക്കേജ്, ടൂര്‍ & ട്രാവല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ സര്‍വീസുകള്‍ യൂറോപ്പ് ട്രാവല്‍സ് & ടൂര്‍സില്‍ നിന്നും ലഭിക്കുന്നതാണ്.