എക്‌സ്‌പോ 2020: ഇന്ത്യാ പവലിയനില്‍ പങ്കാളിത്തം പ്രഖ്യാപിച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്

56
എക്‌സ്‌പോ 2020 ഇന്ത്യാ പവലിയനിലെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പങ്കാളിത്ത ധാരണയില്‍ ഫിക്കി സെക്രട്ടറി ജനറല്‍ ദിലീപ് ചെനോയ്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ് എന്നിവര്‍ ഒപ്പു വെച്ചപ്പോള്‍. ഫിക്കി അസി.സെക്രട്ടറി ജനറല്‍ ഡോ. ഗുന്‍വീന ഛദ്ദ, സീനിയര്‍ ഡയറക്ടര്‍ പ്രവീണ്‍ കുമാര്‍ മിത്തല്‍, മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുല്‍ സലാം, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സലീഷ് മാത്യു തുടങ്ങിയവര്‍ സമീപം

ദുബൈ: ഈ വര്‍ഷം ഒക്‌ടോബര്‍ 1 മുതല്‍ ആറു മാസക്കാലം ദുബൈയില്‍ നടക്കുന്ന എക്‌സ്‌പോ 2020ലെ ഇന്ത്യാ പവലിയനില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പങ്കാളിത്തം പ്രഖ്യാപിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി(ഫിക്കി)യുമായാണ് മുഖ്യ സ്‌പോണ്‍സര്‍മാരിലൊരാളായി മലബാര്‍ പങ്കാളിത്ത കരാറില്‍ ഒപ്പു വെച്ചത്. ദുബൈയില്‍ നടന്ന ചടങ്ങില്‍ ഫിക്കി സെക്രട്ടറി ജനറല്‍ ദിലീപ് ചെനോയ്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ് എന്നിവരാണ് ധാരണാ പത്രത്തില്‍ ഒപ്പിട്ടത്. ഫിക്കി അസി.സെക്രട്ടറി ജനറല്‍ ഡോ. ഗുന്‍വീന ഛദ്ദ, സീനിയര്‍ ഡയറക്ടര്‍ പ്രവീണ്‍ കുമാര്‍ മിത്തല്‍, മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുല്‍ സലാം, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സലീഷ് മാത്യു എന്നിവരും സന്നിഹിതരായിരുന്നു.
‘മനസ്സുകളെ ബന്ധിപ്പിക്കുന്നു, ഭാവിയെ സൃഷ്ടിക്കുന്നു’ എന്ന പ്രമേയത്തില്‍ ഒരുക്കുന്ന എക്‌സ്‌പോ 2021 ഒക്‌ടോബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് അരങ്ങേറുക. എക്‌സ്‌പോയില്‍ ഇന്ത്യാ പവലിയനുമായി വിവിധ പ്രമോഷനുകള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കൈ കോര്‍ക്കും. അതില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജ്വല്ലറി നിര്‍മാണവും കലയും അനുഭവിച്ചറിയാനുള്ള പ്രത്യേക മേഖലയും ഒരുക്കും. പരമ്പരാഗത രീതികള്‍ ഉപയോഗിച്ച് സൗന്ദര്യാത്മകമായി രൂപകല്‍പന ചെയ്ത ആഭരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന, രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ വിവാഹാഘോഷങ്ങളുടെ ഒരു സിഗ്‌നേചര്‍ ബ്രൈഡല്‍ ഷോ, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് എക്‌സ്‌പോ 2020യില്‍ അവതരിപ്പിക്കും.
75 വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങളും ഭാവിയിലേക്കുള്ള വീക്ഷണങ്ങളും അടയാളപ്പെടുത്താന്‍ #ശിറശമമ7േ5 എന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ആരംഭിച്ച വേളയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനും ഇന്ത്യന്‍ കരകൗശല ആഭരണ കല, സംസ്‌കാരം, പൈതൃകം, പാരമ്പര്യം എന്നിവ ആഗോള വേദിയില്‍ പ്രദര്‍ശിപ്പിക്കാനും എക്‌സ്‌പോ 2020യിലെ തങ്ങളുടെ സാന്നിധ്യം മികച്ച അവസരമൊരുക്കുമെന്ന് ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഇന്ത്യാ പവലിയനില്‍ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ഫിക്കിയുമായി കൈ കോര്‍ക്കാനായത് അത്യധികം സന്തോഷം പകരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എക്‌സ്‌പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നാണ് ഇന്ത്യയുടേത്. കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍, നൂതന സാങ്കേതിക വിദ്യകള്‍, ബിസിനസ് അവസരങ്ങള്‍, സാംസ്‌കാരിക വൈവിധ്യം, പുരാതന സമ്പത്ത് എന്നിവ പ്രദര്‍ശിപ്പിക്കും. യോഗായുടെ പാരമ്പര്യം മുതല്‍ ബഹിരാകാശ ദൗത്യം വരെ ഉള്‍പ്പെടുന്ന പവലിയന്‍, ഊര്‍ജസ്വലവും അഭിലാഷപൂര്‍ണവുമായ ഇന്ത്യയെയാണ് അവതരിപ്പിക്കുക. 600 വ്യത്യസ്തവും വര്‍ണാഭവുമായ ബ്‌ളോക്കുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ പവലിയന്റെ പ്രധാന ഭാഗം. ചലനാത്മകമായി തീമുകള്‍ പ്രദര്‍ശിപ്പിക്കുന്ന മൊസൈക് പാനലുകളായാണ് ഇതിനെ വികസിപ്പിച്ചിട്ടുളളത്. ഇത് ‘ഇന്ത്യ മുന്നേറുന്നു’ എന്ന പ്രമേയത്തെ പ്രതിനിധീകരിക്കുന്നു. ഒപ്പം, രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെയും സാങ്കേതിക മുന്നേറ്റത്തിന്റെയും സവിശേഷമായ ഒരു സംയോജനം കൂടി ഇത് സമ്മാനിക്കും. മെഗാ ദീപാവലി, ഹോളി ആഘോഷങ്ങള്‍ക്കും പവലിയന്‍ ആതിഥേയത്വം വഹിക്കും.
വിവിധ തീമുകള്‍ ഉള്‍ക്കൊള്ളുന്ന നാല് നിലയില്‍ ഒരുക്കിയ പ്രൗഢമായ സമുച്ചയമാണ് ഇന്ത്യന്‍ പവലിയന്‍. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ വര്‍ധിച്ചു വരുന്ന വൈദഗ്ധ്യവും അതിന്റെ ഭാവിയും കൂടാതെ, യോഗായും സൗഖ്യവും അതോടൊപ്പം, കല, സംസ്‌കാരം, ടൂറിസം എന്നിവ നല്‍കുന്ന അനുഭവം, പരിധിയില്ലാത്ത ബിസിനസ് അവസരങ്ങള്‍, ഡിജിറ്റല്‍ ഇന്ത്യയുടെ വിവരണം, മാത്രമല്ല, കൂടിക്കാഴ്ചകള്‍, സാംസ്‌കാരിക പരിപാടികള്‍, സിനിമകള്‍ എന്നിവക്ക് വേദിയാകുന്ന ഒരു കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ പവലിയനിലുണ്ടാകും. ബിസിനസ്, നവീകരണം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് അവരുടെ മികവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള പ്രത്യേക പവലിയനുകളുമുണ്ടാകും. മൂന്നാം നില, പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ക്ക് സമര്‍പ്പിക്കുന്നതാകും. മികച്ച ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. സമ്പന്നമായ ഇന്ത്യന്‍ ജ്വല്ലറി മേഖലയുടെ കല, സംസ്‌കാരം, പൈതൃകം, പാരമ്പര്യം എന്നിവ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ആഗോള പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ഇവിടെ അവതരിപ്പിക്കും.