യുഎഇയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ക്രാഫ്റ്റ് ശില്‍പശാല

ദുബൈ: വേനലവധി കാലയളവില്‍ യുഎഇയിലെ കുട്ടികള്‍ക്കായി കേരളത്തിലെ സറ ക്രിയേഷന്‍സ് വേള്‍ഡ് മലയാളി ക്രാഫ്റ്റ് ഗ്രൂപ്പിന് കീഴില്‍ സൗജന്യ ക്രാഫ്റ്റ് ശില്‍പശാല വെബിനറായി സംഘടിപ്പിക്കുന്നു. ജൂലൈ 3, 4, 5 തീയതികളിലാണ് പരിപാടി. കരകൗശല മേഖലയില്‍ വിദഗ്ധയായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനി റഷീദയാണ് ക്‌ളാസ് നയിക്കുക. ഫ്‌ളവര്‍ മേക്കിംഗ്, വാള്‍ ഹാംഗിംഗ് ക്രാഫ്റ്റ്, ബോള്‍ ഡെകറേഷന്‍, വൂളന്‍ ക്രാഫ്റ്റ് തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. കുട്ടികളിലെ ക്രിയാത്മകമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. 17 വര്‍ഷമായി ഈ രംഗത്തുള്ള റഷീദ മലേഷ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, യുഎഇ എന്നിവിടങ്ങളിലുള്ള അസോസിയേഷനുകള്‍ക്ക് വേണ്ടി ഓണ്‍ലൈനായും അബുദാബി, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നേരിട്ടും ക്രാഫ്റ്റ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആയിക്കര ഉമ്മര്‍-കദീജ ദമ്പതികളുടെ മകളായ റഷീദ ഏര്യം പാറോല്‍ ഷെരീഫിന്റെ ഭാര്യയാണ്. ക്രാഫ്റ്റ് ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍

https://chat.whatsapp.com/JmV8cG75WtR70737fWmLVL

എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0097333936576 എന്ന നമ്പറില്‍ വാട്‌സാപ്പ് ചെയ്യുക.