ഹബീബ് അനുസ്മരണം 23ന്

ദുബൈ: എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.ഹബീബ് റഹ്മാന്റെ ഓര്‍മ ദിനമായ ജൂലൈ 23ന് വെള്ളിയാഴ്ച (യുഎഇ സമയം ഉച്ച 2.30ന്/ ഇന്ത്യന്‍ സമയം വൈകുന്നേരം 4ന്) വിര്‍ച്വല്‍ പ്‌ളാറ്റ്‌ഫോമില്‍ ഹബീബ് അനുസ്മരണം സംഘടിപ്പിക്കുന്നു.
യുഎഇയിലുള്ള പഴയകാല വിദ്യാര്‍ത്ഥി നേതാക്കളുടെ കൂട്ടായ്മ എംഎസ്എഫ് അലൂംനി യുഎഇ ചാപ്റ്ററാണ് പരിപാടി നടത്തുന്നത്.
‘ആശയ വൈവിധ്യവും ജനാധിപത്യ സമന്വയവും’ എന്ന വിഷയത്തില്‍ വെബിനാറും ഇതോടനുബന്ധിച്ച് നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, സി.പി ജോണ്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണവും നടത്തും.
യുഎഇ കെഎംസിസി പ്രസിഡണ്ട് ഡോ. പുത്തൂര്‍ റഹ്മാന്‍, എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ടുമാരായ ടി.വി. ഇബ്രാഹിം എംഎല്‍എ, അഡ്വ.കെ.എം ഹസൈനാര്‍, ടി.ടി ഇസ്മായില്‍, എംഎസ്എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷറഫലി, സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് എന്നിവരും പ്രസംഗിക്കുമെന്ന് എംഎസ്എഫ് അലൂംനി യുഎഇ ചാപ്റ്റര്‍ പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ, ജന.സെക്രട്ടറി ഇസ്മായില്‍ ഏറാമല എന്നിവര്‍ അറിയിച്ചു .
പരിപാടിയില്‍ പങ്കെടുക്കുന്നതിന് 806 601 6849 എന്ന സൂം ഐഡിയും msfalumni എന്ന പാസ് കോഡും ഉപയോഗിക്കാം.