ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ‘ഈദിയ്യ 2021’: എം.എ യൂസുഫ് അലി ഉദ്ഘാടനം ചെയ്തു

അബുദാബി: ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ അബുദാബിയുടെ ‘ഈദിയ്യ 2021’ ഈദ് ആഘോഷവും പുതിയ ഭരണ സമിതി പ്രവര്‍ത്തനോദ്ഘാടനവും പത്മശ്രീ ഡോ. എം.എ യൂസുഫ് അലി ഉദ്ഘാടനം ചെയ്തു. സാമൂഹിക സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവും ഏറെ ആവശ്യമുള്ള ചുറ്റുപാടിലാണ് നാം ജീവിക്കുന്നതെന്നും കോവിഡ്19 പ്രതിസന്ധി മാറിയ ശേഷം പ്രവര്‍ത്തനം ആരംഭിക്കാമെന്നതിനപ്പുറം കോവിഡിനൊപ്പം മതിയായ മുന്‍കരുതലുകളോടെ നാം പ്രവര്‍ത്തന രംഗത്ത് സജീവമാവണമെന്നും യൂസുഫലി ഓര്‍മിപ്പിച്ചു. ഇസ്‌ലാമിക് സെന്ററിന്റെ പ്രാരംഭ ഘട്ടവും പിന്നിട്ട നാള്‍വഴികളും അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തില്‍ ഓര്‍ത്തെടുത്തു. ഇസ്‌ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട് എം.പി.എം റഷീദ് അധ്യക്ഷ ഭാഷണം നടത്തി. ശൈഖ് സായിദ് മസ്ജിദ് മുഅദ്ദിന്‍ ഹാഫിള് നസീം ബാഖവി ഖിറാഅത്ത് നടത്തി. സുപ്രസിദ്ധ വാഗ്മിയും ഇസ്‌ലാമിക് സെന്റര്‍ ആക്ടിംഗ് പ്രസിഡന്റുമായ സിംസാറുല്‍ ഹഖ് ഹുദവി പെരുന്നാള്‍ സന്ദേശം കൈമാറി. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ വിശിഷ്ടാതിഥിയായിരുന്നു. യുവ സംരംഭകനും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവുമായ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ അനുമോദന ഭാഷണം നടത്തി. പ്രമുഖ ഗായകന്‍ നവാസ് പാലേരി ഗാന വിരുന്നൊരുക്കി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. മുഹമ്മദ്കുഞ്ഞി, ഷുക്കൂര്‍ അലി കല്ലുങ്ങല്‍ (കെഎംസിസി), ഡോ. അബ്ദുറഹ്മാന്‍ മൗലവി ഒളവട്ടൂര്‍, അബ്ദുറഊഫ് അഹ്‌സനി (അബുദാബി സുന്നി സെന്റര്‍), ജോജോ അംബൂക്കന്‍ (ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍), കൃഷ്ണ കുമാര്‍ (കേരള സോഷ്യല്‍ സെന്റര്‍), സലീം ചിറക്കല്‍ (മലയാളി സമാജം) തുടങ്ങിയവരും, ഇസ്‌ലാമിക് സെന്റര്‍ മുന്‍ ഭാരവാഹികളായ ഉസ്താദ് ഹംസക്കുട്ടി മുസ്‌ല്യാര്‍ ആദൃശ്ശേരി, മൊയ്തു ഹാജി കടന്നപ്പള്ളി, ഉസ്മാന്‍ കരപ്പാത്ത്, വി.പി.കെ അബ്ദുള്ള എന്നിവരും ആശംസകള്‍ നേര്‍ന്നു.
പെരുന്നാള്‍ രാവില്‍ സൂം പ്‌ളാറ്റ്‌ഫോമില്‍ നടന്ന പരിപാടി ഇസ്‌ലാമിക് സെന്റര്‍ യൂട്യൂബ് ചാനലിലും ലഭ്യമായിരുന്നു. സെന്റര്‍ ജന.സെക്രട്ടറി അബ്ദുല്‍ സലാം ടി.കെ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പി. ബാവ ഹാജി ഉള്‍പ്പെടെ ഭാരവാഹികളും പ്രവര്‍ത്തകരും അനുഭാവികളും പരിപാടിയില്‍ പങ്ക് ചേര്‍ന്നു. സെന്റര്‍ ഭാരവാഹികളായ അബ്ദുല്ല നദ്‌വി, സുബൈര്‍ കെ.കെ, സാബിര്‍ മാട്ടൂല്‍, കെ.അഹ്മദ് കുട്ടി, സലീം നാട്ടിക, ഷബീര്‍ അള്ളാംകുളം, ഹാരിസ് ബാഖവി, ഖാസിം മാളിക്കണ്ടി, മുസ്തഫ വാഫി, ശിഹാബ് കപ്പാരത്ത് നേതൃത്വം നല്‍കി. ട്രഷറര്‍ ബി.സി അബൂബക്കര്‍ നന്ദി പ്രകാശിപ്പിച്ചു.