ദുബൈ: ‘സാമുദായിക രാഷ്ട്രീയത്തിന്റെ അകവും പുറവും’ എന്ന വിഷയത്തില്‍ ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വെബിനാര്‍ വെള്ളിയാഴ്ച രാത്രി 7.30ന് നടക്കും. ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്, ദളിത് ആക്റ്റിവിസ്റ്റ് സണ്ണി എം.കപിക്കാട്, മാധ്യമ പ്രവര്ത്തകന് ആബിദ് അടിവാരം പ്രസംഗിക്കും. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി എന്‍.പി അബ്ദുസ്സമദ് വിഷയാവതരണം നടത്തും. കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നുമായി സൂം ലിങ്ക് വഴി അഞ്ഞൂറോളം പേര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. ഫേസ് ബുക് പേജിലും യൂ ട്യൂബിലും ലൈവ് നല്‍കുകയും ചെയ്യും.
മുസ്ലിം, ദളിത്, പിന്നാക്ക ജനതയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന വെബിനാര്‍, പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാസിസ്റ്റ് പ്രതിരോധം തീര്‍ക്കാന്‍ എങ്ങനെ സാധിക്കുമെന്നന്വേഷിക്കുന്നതിനും സ്വത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യുന്നതിനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നതെന്ന് കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല, ജന.സെക്രട്ടറി കെ.പി മുഹമ്മദ് എന്നിവര്‍ അറിയിച്ചു.