കോട്ടക്കല്‍ മുനിസിപ്പല്‍ ഗ്‌ളോബല്‍ കെഎംസിസി

173


ദുബൈ: 2021-’24 വര്‍ഷത്തേക്കുള്ള കോട്ടക്കല്‍ മുനിസിപ്പല്‍ ഗ്‌ളോബല്‍ കെഎംസിസി കമ്മിറ്റി നിലവില്‍ വന്നു. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപം കൊണ്ട കോട്ടക്കല്‍ ഗ്‌ളോബല്‍ കെഎംസിസി ഒട്ടനവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയിട്ടുള്ളത്. മര്‍ഹൂം യു.എ ബീരാന്‍ സാഹിബിന്റെ മകനും യുഎസ്-കാനഡ കെഎംസിസി അധ്യക്ഷനുമായ യു.എ നസീര്‍ പ്രസിഡന്റും ദുബൈ-കോട്ടക്കല്‍ മണ്ഡലം കെഎംസിസിയുടെ പ്രഥമ ജന.സെക്രട്ടറി കുഞ്ഞിപ്പ തയ്യില്‍ ജന.സെക്രട്ടറിയും ജിദ്ദ കെഎംസിസി നേതാവ് കാലോടി മൂസ ഹാജി ട്രഷററുമായി നിലവില്‍ വന്ന കോട്ടക്കല്‍ മുനിസിപ്പല്‍ ഗ്‌ളോബല്‍ കെഎംസിസിയില്‍ ജസിസി രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങളുമുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് രോഗികള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ കമ്മിറ്റി മുഖേന നല്‍കിയത്.
കോട്ടക്കല്‍ മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ അല്‍മാസ് ഹോസ്പിറ്റലില്‍ ആരംഭിച്ച സൗജന്യ ഡയാലിസിസ് സെന്ററിന് ഡയാലിസിസ് മെഷീന്‍ നല്‍കാന്‍ സാധിച്ചതും കോട്ടക്കല്‍ മുനിസിപ്പല്‍ ഗ്‌ളോബല്‍ കെഎംസിസിയുടെ മികവാര്‍ന്ന പ്രവര്‍ത്തനവും ഏറെ പ്രശംസ പിടിച്ചു പറ്റിയതായിരുന്നു.
പുതിയ കമ്മിറ്റി രൂപീകരണത്തിന് റിട്ടേണിംഗ് ഓഫീസറായിരുന്നത് മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിയാണ്.
ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ചെമ്മുക്കന്‍ യാഹു മോന്‍ ഹാജി പ്രസിഡന്റും, സലാല കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷബീര്‍ കാലടി ജന.സെക്രട്ടറിയും, ദമ്മാം കെഎംസിസി സെക്രട്ടറി മുക്രി മുഹമ്മദലി ട്രഷററും, അജ്മാന്‍ കെഎംസിസി ജന.സെക്രട്ടറി അബു കൂരിയാട് സീനി.വൈ.പ്രസിഡന്റും, ദുബൈ-മലപ്പുറം ജില്ലാ സെക്രട്ടറി കെഎംസിസി മുജീബ് കൂത്തുമാടന്‍ ഓര്‍ഗ.സെക്രട്ടറിയുമാണ്. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍ -റഷീദ് ഖുന്‍ഫുദ കോട്ടൂര്‍ (സഊദി അറേബ്യ), മുഹമ്മദ് മാള്‍ട്ട പുലിക്കോട് (യൂറോപ്പ്), കരീം വടക്കേതില്‍ കാവതികളം (സഊദി അറേബ്യ), മജീദ് പരി വില്ലൂര്‍ (സഊദി അറേബ്യ); സെക്രട്ടറിമാര്‍ -പ്രശാന്ത് കാവതികളം (ഖത്തര്‍),
മുഹമ്മദലി എരണിയന്‍ പണിക്കര്‍ കുണ്ട് (സഊദി അറേബ്യ),
സബീല്‍ പറവക്കല്‍ (യുഎഇ), ഇസ്മായില്‍ ഇന്ത്യനൂര്‍ (കുവൈത്ത്).
13 അംഗ കമ്മിറ്റിയും ഏഴംഗ ഉപദേശക സമിതിയും നിലവില്‍ വന്നിട്ടുണ്ട്. ഉപദേശക സമിതി: യു.എ നസീര്‍ (അമേരിക്ക), എം.പി.എം റഷീദ് (യുഎഇ), സി.കെ കുഞ്ഞിമരക്കാര്‍ (സഊദി അറേബ്യ), മൂസ ഹാജി കാലൊടി പുലിക്കോട് (സഊദി അറേബ്യ), കുഞ്ഞിപ്പ പാലപ്പുറ, കുഞ്ഞിപ്പ തയ്യില്‍, പി.കെ അക്ബര്‍ (യുഎഇ).
കോട്ടക്കല്‍ മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിലെ 10 ഏരിയാ കമ്മറ്റികളുടെയും വിവിധ മുസ്‌ലിം ലീഗ്-കെഎംസിസി നേതാക്കളുടെയും അഭിപ്രായങ്ങള്‍ സമന്ന്വയിപ്പിച്ചാണ് നൗഷാദ് മണ്ണിശ്ശേരി കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
യു.എ നസീറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ നടന്ന കമ്മിറ്റി പ്രഖ്യാപന ചടങ്ങ് നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഇല്ലിക്കോട്ടില്‍ കുഞ്ഞലവി ഹാജി, വര്‍ക്കിംഗ് പ്രസിഡന്റ് പി.ഉസ്മാന്‍ കുട്ടി, ജന.സെക്രട്ടറി സാജിദ് മങ്ങാട്ടില്‍, ട്രഷറര്‍ കല്ലിങ്ങല്‍ മുഹമ്മദ്കുട്ടി, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ നാസര്‍, ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡണ്ട് കെ.എം ഖലീല്‍, മുനിസിപ്പല്‍ എംഎസ്എഫ് പ്രസിഡന്റ് ശിബിലി കാവതികളം, മുനിസിപ്പല്‍ വനിതാ ലീഗ് പ്രസിഡണ്ട് സാബിറ വാഹിദ്, പ്രവാസി ലീഗ് പ്രസിഡന്റ് വി.പി മൊയ്ദുപ്പ ഹാജി, എസ്ടിയു നേതാവ് അയ്യൂബ് വടക്കന്‍ എന്നിവരും കെഎംസിസി നേതാക്കളായ പുത്തൂര്‍ റഹ്മാന്‍, എം.പി.എം റഷീദ് എന്നിവരും സംബന്ധിച്ചു. ചടങ്ങിന് കുഞ്ഞിപ്പ തയ്യില്‍ സ്വാഗതവും ഷബീര്‍ കാലടി നന്ദിയും പറഞ്ഞു.