കുവൈത്ത് കെഎംസിസിയുടെ പുതിയ പദ്ധതി അനുകരണീയം -ഡോ. എം.കെ മുനീര്‍ എംഎല്‍എ

236
കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ 'പെരുന്നാള്‍ സ്‌നേഹ സമ്മാനം' ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം ഡോ. എം.കെ മുനീര്‍ എംഎല്‍എ കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫാസില്‍ കൊല്ലത്തിന് നല്‍കി നിര്‍വഹിക്കുന്നു. ഷറഫുദ്ദീന്‍ കണ്ണേത്ത്, അഡ്വ. നൂര്‍ബിന റഷീദ്, ഉമ്മര്‍ പാണ്ടികശാല, എം.കെ അബ്ദുല്‍ റസാഖ്, സിറാജ് എരഞ്ഞിക്കല്‍, എഞ്ചി.മുഷ്താഖ്, ബഷീര്‍ ബാത്ത തുടങ്ങിയവര്‍ സമീപം

കോഴിക്കോട്: ജീവകാരുണ്യ രംഗത്ത് വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച കുവൈത്ത് കെഎംസിസി, തിരിച്ചു പോകാനാകാതെ നാട്ടിലകപ്പെട്ട അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പുതിയ പദ്ധതിയായ ‘പെരുന്നാള്‍ സ്‌നേഹ സമ്മാനം’ എന്ന സംസ്ഥാന കമ്മിറ്റിയുടെ ഭക്ഷ്യക്കിറ്റ് വിതരണം അനുകരണീയ മാതൃകയാണെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപ നേതാവ് ഡോ. എം.കെ മുനീര്‍ എംഎല്‍എ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് ലീഗ് ഹൗസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീന്‍ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കാര്യക്ഷമമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്ന് ഡോ. മുനീര്‍ ആരോപിച്ചു. വനിതാ ലീഗ് ദേശീയ ജന. സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്, കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കുവൈത്ത് കെഎംസിസി സംസ്ഥാന സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ പദ്ധതി വിശദീകരിച്ചു. കോവിഡ്19 പ്രതിസന്ധി മൂലം നാട്ടിലകപ്പെട്ട തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള രണ്ടായിരത്തോളം കെഎംസിസി അംഗങ്ങള്‍ക്കുള്ള കിറ്റുകളാണ് വിതരണം ചെയ്യുന്നത്. പ്രവാസികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണാനും പ്രവാസികള്‍ക്ക് ആശ്വാസ പദ്ധതികള്‍ ലഭ്യമാക്കാനും ശക്തമായി ഇടപെടണമെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പെരുന്നാള്‍ കിറ്റ് കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫാസില്‍ കൊല്ലം ഡോ. എം.കെ മുനീറില്‍ നിന്നും ഏറ്റുവാങ്ങി. ഉപദേശക സമിതിയംഗം ബഷീര്‍ ബാത്ത, മലപ്പുറം ജില്ലാ കെഎംസിസി ജന.സെക്രട്ടറി ഫഹദ് പൂങ്ങാടന്‍, ജില്ലാ സെക്രട്ടറി റസീന്‍ പടിക്കല്‍, ഹംസ കൊയിലാണ്ടി, ഫാറൂഖ് ഹമദാനി, കോഴിക്കോട് ജില്ലാ ഭാരവാഹികളായ ഷാനവാസ് കാപ്പാട്, സൈഫുള്ള ബാലുശ്ശേരി, മണ്ഡലം നേതാക്കളായ കുഞ്ഞിമൊയ്തീന്‍ ചാലിയം, സയ്യിദ് ബാവ, ഷറഫുദ്ദീന്‍ ചിറ്റാരിപ്പിലാക്കല്‍, ഹാരിസ് വെളുത്തേടത്ത, സലാഹുദ്ദീന്‍ പെരിങ്ങളം, മര്‍സൂഖ് വള്ളിക്കുന്ന്, ശിഹാബ് തങ്ങള്‍ കൊടുവള്ളി, ഷാഫി കൂടത്തായി, റഫീഖ് ഒളവറ, നിയാസ് കൊയിലാണ്ടി, റഹീം തിരുവമ്പാടി, നാസര്‍ കുടുക്കില്‍, യൂസുഫ് കെന്‍സ, സി.എച്ച് സല്‍മാന്‍, ജാഫര്‍ പറമ്പാട്ട്, അബ്ദുല്ലത്തീഫ് ചേലേമ്പ്ര, നസീര്‍ പാലോളി, റഷീദ് പാലോളി, മുഹമ്മദ് നാദാപുരം, ഷരീഖ് നന്തി സംബന്ധിച്ചു. സംസ്ഥാന ജന.സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖ് സ്വാഗതവും സെക്രട്ടറി എഞ്ചി.മുഷ്താഖ് നന്ദിയും പറഞ്ഞു.