50% വരെ പെരുന്നാള്‍ ഇളവുമായി ലുലു

അബുദാബി വേള്‍ഡ് ട്രേഡ് സെന്റര്‍ മാളില്‍ നടന്ന ചടങ്ങില്‍ 'ബിഗ് ഈദ് ഡീല്‍സ്' ഉദ്ഘാടനം അഹമ്മദ് അല്‍ ഹാഷിമി നിര്‍വഹിക്കുന്നു. ലുലു ഗ്രൂപ് സിഇഒ സൈഫി രൂപവാല, അബുദാബി-അല്‍ ദഫ്‌റ മേഖലാ ഡയറക്ടര്‍ ടി.പി അബൂബക്കര്‍ തുടങ്ങിയവര്‍ സമീപം

അബുദാബി: വലിയ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി 50 ശതമാനം വരെ ഇളവുമായി ലുലു. ‘ബിഗ് ഈദ് ഡീല്‍സ്’ എന്ന പേരില്‍ ജൂലൈ 15 മുതല്‍ 25 വരെയാണ് ഇളവുകള്‍ ലഭിക്കുക. ഭക്ഷ്യ വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയെല്ലാം കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാന്‍ കഴിയും. ഇതിനു പുറമെ, വ്യസ്ത്യസ്ത ഭക്ഷണ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന ഭക്ഷ്യ മേളക്കും തുടക്കമായിട്ടുണ്ട്. ബിരിയാണി ഫെസ്റ്റിവലും പഴ വിപണിയും പ്രത്യേകതയാണ്.
അബുദാബി വേള്‍ഡ് ട്രേഡ് സെന്റര്‍ മാളില്‍ നടന്ന ചടങ്ങില്‍ സ്വദേശി പ്രമുഖന്‍ അഹമ്മദ് അല്‍ ഹാഷിമി ബിഗ് ഈദ് ഡീല്‍സ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് സിഇഒ സൈഫി രൂപവാല, ലുലു അബുദാബി-അല്‍ ദഫ്‌റ മേഖലാ ഡയറക്ടര്‍ ടി.പി അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു. യുഎഇയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകള്‍ക്ക് പുറമെ, മറ്റു ജിസിസി രാജ്യങ്ങള്‍, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ശാഖകളിലും ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഇളവുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ലുലു മാറിയതായും പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി മികച്ച സാഹചര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും ഏവര്‍ക്കും ആശംസകള്‍ നേരുന്നതായും സൈഫി രൂപവാല പറഞ്ഞു.
ആഘോഷ വേളകള്‍ക്കനുയോജ്യമായി ചിട്ടപ്പെടുത്തിയ ഷോപ്പിംഗ് കാര്‍ഡും ലുലുവിന്റെ പ്രത്യേകതയാണ്. പെരുന്നാള്‍, പിറന്നാള്‍, വാര്‍ഷികാഘോഷങ്ങള്‍ എന്നിവക്കെല്ലാം പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാവുന്ന പല തവണ ഉപയോഗിക്കാവുന്ന ഒരു വര്‍ഷം വരെ കാലാവധിയുള്ളതാണ് കാര്‍ഡുകള്‍.