മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ആന്ധ്രയിലും തെലങ്കാനയിലും 2 പുതിയ ഷോറൂമുകള്‍ തുറന്നു

24

2021-’22 സാമ്പത്തിക വര്‍ഷത്തില്‍ ആഗോള തലത്തില്‍ 56 ഷോറൂമുകള്‍ തുറക്കും

ഹൈദരാബാദ്/എലൂരു: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ രണ്ടു പുതിയ ഷോറൂമുകള്‍ ആന്ധ്രാപ്രദേശിലെ എലൂരുവിലും തെലങ്കാന ഹൈദരാബാദിലെ കൊമ്പള്ളിയിലും പ്രവര്‍ത്തനമാരംഭിച്ചു. 2021-’22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലുടനീളം 40ഉം അന്താരാഷ്ട്ര തലത്തില്‍ 16ഉം ഷോറൂമുകളടക്കം ആഗോള തലത്തില്‍ 56 ഷോറൂമുകള്‍ ആരംഭിക്കാനുള്ള ബ്രാന്‍ഡ് വിപുലീകരണ പദ്ധതിയുടെ ഭാഗമായാണിത്. രാജ്യത്തുടനീളം റീടെയില്‍ ഷോറൂമുകളുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ വിപുലീകരണത്തില്‍ 220 മില്യന്‍ യുഎസ് ഡോളറിന്റെ നിക്ഷേപത്തിനൊപ്പം 5,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
ആന്ധ്രയിലെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പതിമൂന്നാമത്തേതാണ് എലൂരു ഷോറൂം. മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ് ഷോറൂമിന്റെ വെര്‍ച്വല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഷോറൂമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥായി പങ്കെടുത്ത എലൂരു മുന്‍ മേയര്‍ ശൈഖ് നൂര്‍ജഹാന്‍ നാട മുറിച്ച് ഷോറൂം ഉപയോക്താക്കള്‍ക്കായി തുറന്നു കൊടുത്തു.
ഹൈദരാബാദിലെ പത്താമത്തേതായ കൊമ്പള്ളി ഷോറൂമിന്റെയും ഉദ്ഘാടനം എം.പി അഹമ്മദ് വെര്‍ച്വലായി നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഖുത്ബുല്ലാപൂര്‍ എംഎല്‍എ കെ.പി വിവേകാനന്ദ നാട മുറിച്ച് ഷോറൂം ഉപയോക്താക്കള്‍ക്കായി തുറന്നു കൊടുത്തു. മലബാര്‍ ഗ്രൂപ് കോ ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി, മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുല്‍ സലാം, ഇന്ത്യാ ഓപറേഷന്‍സ് എംഡി ഒ.അഷര്‍, ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, മാനേജ്‌മെന്റ് ടീം രണ്ടു ഷോറൂമുകളുടെയും ഉദ്ഘാടന ചടങ്ങുകളില്‍ പങ്കാളികളായി.
യഥാക്രമം 3500, 3000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൊമ്പള്ളി, എലൂരു ഷോറൂമുകള്‍ മികച്ച ഷോപ്പിംഗ് അനുഭവവും ഡിസൈന്‍ വൈവിധ്യവും, കൂടാതെ ഉറപ്പായ ഗുണനിലവാരവും വില്‍പനാനന്തര ഉപഭോക്തൃ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. രണ്ട് ഷോറൂമുകളിലും സ്വര്‍ണം, വജ്രം, പ്‌ളാറ്റിനം എന്നിവയിലെ ബ്രൈഡല്‍ ആഭരണങ്ങള്‍, പരമ്പരാഗത ആഭരണങ്ങള്‍, ഡെയ്‌ലി വെയര്‍ ആഭരണങ്ങള്‍ എന്നിവ ഒരുക്കിയിരിക്കുന്നു.
ഈ വിജയ പ്രയാണത്തില്‍ പൂര്‍ണ പിന്തുണയര്‍പ്പിച്ച ഉപയോക്താക്കള്‍ക്കും പങ്കാളികള്‍ക്കും നന്ദിയറിയിക്കുന്നതായി ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. ഷോറൂമുകളുടെ എണ്ണവും വിറ്റുവരവും അടിസ്ഥാനമാക്കി ലോകത്തിലെ മുന്‍നിര ജ്വല്ലറി റീടെയില്‍ ബ്രാന്റായി ഉയര്‍ന്നു വരാനുള്ള തങ്ങളുടെ പദ്ധതികളുടെ ഭാഗമാണ് ഇപ്പോഴത്തെ വിപുലീകരണമെന്നും ആഗോള വികസനത്തിന്റെ ഭാഗമായി ഓരോ ആഴ്ചയിലും ഒരു പുതിയ ഷോറൂം ആരംഭിക്കാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും എം.പി അഹമ്മദ് കൂട്ടിച്ചേര്‍ത്തു.