മലപ്പുറം ജില്ലാ ഭാഷാ സമര അനുസ്മരണം ജൂലൈ 30ന്

ദുബൈ: മാര്‍ക്‌സിസ്റ്റ് സര്‍ക്കാറിന്റെ അറബി ഭാഷാ വിരുദ്ധ നയങ്ങള്‍ക്കെതിരെ 1980ല്‍ നടന്ന മുസ്‌ലിം യൂത്ത് ലീഗ് ഐതിഹാസിക സമരത്തില്‍ ജീവന്‍ പൊലിഞ്ഞ മജീദ്, റഹ്മാന്‍, കുഞ്ഞിപ്പമാരുടെ സ്മരണകള്‍ പങ്ക് വെക്കാന്‍ ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ഭാഷാ സമര അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂലൈ 30ന് വെള്ളിയാഴ്ച യുഎഇ സമയം വൈകുന്നേരം 3 മണിക്ക് സൂമില്‍ വെര്‍ച്വല്‍ പ്രോഗ്രാമായി സംഘടിപ്പിക്കുന്നു.
ചടങ്ങില്‍ മുന്‍ മന്ത്രിയും സംസ്ഥാന മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റുമായ പി.കെ.കെ ബാവ സാഹിബ്, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ, മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. പുത്തൂര്‍ റഹ്മാന്‍, പി.കെ അന്‍വര്‍ നഹ, മുസ്തഫ തിരൂര്‍ തുടങ്ങിയ കെഎംസിസി പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.