മനാഫ് അത്തോളി: മയ്യിത്ത് നമസ്‌കാരവും പ്രാര്‍ത്ഥനാ സദസും നടത്തി

അബുദാബി: ബാലുശ്ശേരി എലത്തൂര്‍ മണ്ഡലം കെഎംസിസി എക്‌സിക്യൂട്ടീവ് അംഗവും നാട്ടിലും മറുനാട്ടിലുമായി സാമൂഹിക-ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവവുമായിരുന്ന മനാഫ് അത്തോളിയുടെ മയ്യിത്ത് നമസ്‌കാരവും പ്രാര്‍ത്ഥനാ സദസും അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ സംഘടിപ്പിച്ചു. സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും സുഹൃത്തുക്കളും പങ്കെടുത്തു. ഉസ്താദ് അബ്ദുല്ല ഫൈസി നമസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന അനുസ്മരണ സംഗമത്തില്‍ ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് മജീദ് അത്തോളി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ അക്ടിംഗ് പ്രസിഡണ്ട് കാസിം മാളിക്കണ്ടി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് നജാത്ത്, നൗഷാദ് കൊയിലാണ്ടി, നിസാര്‍ ചീക്കിലോട്, ശരീഫ് മാസ്റ്റര്‍, സഫീര്‍, ഷബീര്‍, അലി കേളോത്ത് സംസാരിച്ചു. സബാഹ് ബാലുശ്ശേരി സ്വാഗതവും റഫീഖ് നന്ദിയും പറഞ്ഞു.