മനാഫ് യു.കെയുടെ വിയോഗം വേദന പടര്‍ത്തി

198

അബുദാബി: ബാലുശ്ശേരി-എലത്തൂര്‍ മണ്ഡലം കെഎംസിസി എക്‌സിക്യൂട്ടീവ് അംഗം മനാഫ് യു.കെയുടെ വിയോഗം പരിചിത വൃത്തങ്ങളില്‍ വേദന പടര്‍ത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് മനാഫ് മരിച്ചത്.
കഴിഞ്ഞ വര്‍ഷം കോവിഡ്19 കൊടുമ്പിരിക്കൊണ്ട സമയത്ത് തന്റെ ജോലിക്കിടയിലും ആവശ്യക്കാര്‍ക്ക് ഭക്ഷണ വിതരണം വളരെ കൃത്യമായി നിര്‍വഹിച്ചിരുന്നു മനാഫ്. ഓരോ ഭക്ഷണ ആവശ്യക്കരുടെയും ദാതാക്കളുടെയും വിവരങ്ങള്‍ വളരെ കൃത്യമായി രേഖപ്പെടുത്തി രാത്രി വളരെ വൈകുന്നത് വരെ സേവന സന്നദ്ധനായിരുന്നു അദ്ദേഹം. ഓണ്‍ലൈനില്‍ എപ്പോഴും മനാഫ് ലഭ്യമായിരുന്നു. ഒരു മുഷിപ്പും കൂടാതെ സന്തോഷത്തോടെയും ചിരിച്ചും എല്ലാവരെുടെയും ഹൃദയത്തില്‍ സ്ഥാനം നേടിയെടുക്കാന്‍ ഈ ചെറുപ്പക്കാരന്റെ സേവന സന്നദ്ധതയും ആത്മാര്‍ത്ഥതയും കാരണമായി.
അബുദാബി-കോഴിക്കോട് ജില്ലാ കെഎംസിസിയുടെ കോവിഡ് കാല പ്രവര്‍ത്തനത്തിനുള്ള ആദരം ഈയടുത്ത് സമര്‍പ്പിക്കുന്ന വേളയിലാണ് മനാഫിന്റെ രോഗ വിവരങ്ങള്‍ പുറത്തു വരുന്നത്. പ്രിയ സഹോദരന് സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കേണമേ നാഥായെന്ന് അബുദാബി-കോഴിക്കോട് ജില്ലാ കെഎംസിസി പ്രാര്‍ത്ഥിച്ചു.