നീറ്റ് ദുബൈ പരീക്ഷാ കേന്ദ്രം: സഫലീകരിക്കപ്പെട്ടത് ചിരകാലാഭിലാഷം: ഇന്‍കാസ് യുഎഇ

8

ഷാര്‍ജ: ദുബൈയില്‍ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിച്ചതിലൂടെ ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കി ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതിരുന്ന യുഎഇയിലെ വിദ്യാര്‍ത്ഥികളുടെ ചിരകാലാഭിലാഷം സഫലീകരിച്ചിരിക്കുകയാണെന്ന് ഇന്‍കാസ് യുഎഇ ആക്ടിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രനും ജന.സെക്രട്ടറി പുന്നക്കല്‍ മുഹമ്മദലിയും പത്രക്കുറിപ്പില്‍ അറിയിച്ചു.
ദുബൈ പരീക്ഷാ കേന്ദ്രമായി അംഗീകരിച്ചതോടെ ആയിരക്കണ
ക്കിന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അതിരറ്റ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. ഒരുപാട് നിവേദന
ങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഫലം കണ്ടെന്നും ദുബൈയില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ചതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തുന്നതായും നേതാക്കള്‍ പറഞ്ഞു.
ഇന്‍കാസിനോടൊപ്പം ഈ നേട്ടം കൈവരിക്കുന്നതില്‍ പ്രവര്‍ത്തിച്ച വിവിധ സംഘടനകള്‍, രാഷ്ട്രീയ നേതാക്കള്‍, എംപിമാര്‍ തുടങ്ങിയവരെ അഭിനന്ദിച്ച നേതാക്കള്‍ യുഎഇയിലെ അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.