ദുബൈയില്‍ നീറ്റ് പരീക്ഷാ കേന്ദ്രം: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എസ്‌കെഎസ്എസ്എഫ് ട്രെന്റ്

90

ദുബൈ: സെപ്തംബറില്‍ നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷക്ക് യുഎഇയില്‍ സെന്റര്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എസ്‌കെഎസ്എസ്എഫ് ട്രെന്റ്
നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷക്കായി ദുബൈ സെന്റര്‍ സ്ഥാപിച്ചതായി വ്യാഴാഴ്ച ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിന്നു. ആദ്യമായാണ് നീറ്റ് എക്‌സാം ദുബൈയില്‍ സംഘടിപ്പിക്കപ്പെടുന്നത്. ഈ തീരുമാനത്തോടെ പ്രവാസി മാതാപിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും വലിയ ആശങ്കകള്‍ക്കാണ് വിരാമമായത്. കുവൈത്ത് സിറ്റിയിലെ പരീക്ഷാ കേന്ദ്രത്തിനു പുറമെയാണ് ദുബൈയിലും പരീക്ഷാ കേന്ദ്രം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
കേന്ദ്രം പരീക്ഷാ കേന്ദ്രം അനുവദിച്ചതിലൂടെ യുഎഇയിലെ സിബിഎസ്ഇ സ്‌കൂളുകള്‍, കേരള സിലബസ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലായി യുഎഇയില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സെന്ററിന്റെ ഗുണം ലഭിക്കുമെന്ന് ട്രെന്റ് വിലയിരുത്തി.
എസ്‌കെഎസ്എസ് വിദ്യഭ്യാസ വിംഗ് ആയ ട്രെന്റ് ദുബൈ കമ്മിറ്റി ചെയര്‍മാന്‍ അന്‍വറലി വാഫി മോളൂര്‍ അധ്യക്ഷത വഹിച്ചു. സവാദ് പുത്തന്‍ചിറ പ്രസംഗിച്ചു.