ദുബൈ: ദുബൈ മര്‍കസിന് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. മര്‍കസ്, ഐസിഎഫ്, ആര്‍എസ്സി, കെസിഎഫ്, അലുംനി, സഖാഫി ശൂറ ഭാരവാഹികളുടെ സംയുക്ത മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് (പ്രസി.), യഹ്യ സഖാഫി ആലപ്പുഴ (ജന.സെക്ര.), മുഹമ്മദലി സൈനി (ഫിനാന്‍സ് സെക്ര.), സൈദ് സഖാഫി വെണ്ണക്കോട്, ജമാല്‍ ഹാജി ചങ്ങരോത്ത്, മുഹ്യുദ്ദീന്‍ കുട്ടി സഖാഫി പുകയൂര്‍, മുഹമ്മദ് പുല്ലാളൂര്‍, ഫസല്‍ മട്ടന്നൂര്‍ (വൈ.പ്രസി.), എഞ്ചി.ഷഫീഖ് ഇടപ്പള്ളി, ഡോ. നാസര്‍ വാണിയമ്പലം, നസീര്‍ ചൊക്ളി, സലീം ആര്‍ഇസി, ബഷീര്‍ വെള്ളായിക്കോട് (സെക്ര.) എന്നിവരാണ് ഭാരവാഹികള്‍. ഡോ. മുഹമ്മദ് ഖാസിം, ഡോ. കരീം വെങ്കിടങ്ങ്, ഫ്ളോറ ഹസന് ഹാജി, നെല്ലറ ഷംസുദ്ദീന്, മുഹമ്മദലി ഹാജി അല്ലൂര്‍, മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, സയ്യിദ് താഹ ബാഫഖി, എ.കെ അബൂബക്കര്‍ മുസ്ലിയാര് കട്ടിപ്പാറ, അസീസ് ഹാജി പാനൂര്‍, ഫാറൂഖ് പുന്നയൂര്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതിയെയും തെരഞ്ഞെടുത്തു. മര്‍കസ് ഗ്ളോബല്‍ കൗണ്‍സില്‍ ചെയര്മാന് ഉസ്മാന് സഖാഫി തിരുവത്ര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേന്ദ്ര മര്‍കസ് പ്രതിനിധികളായ മര്‍സൂഖ് സഅദി, ഉബൈദുല്ല സഖാഫി, യുഎഇ മര്‍കസ്, ഐസിഎഫ് നേതാക്കളായ അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, അബ്ദുല്‍ ബസ്വീര്‍ സഖാഫി, അബ്ദുല്‍ റഷീദ് ഹാജി കരുവമ്പൊയില്‍, മൂസ കിണാശ്ശേരി, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, അബ്ദുസ്സലാം കോളിക്കല്‍, മുനീര്‍ പാണ്ട്യാല എന്നിവര്‍ സംബന്ധിച്ചു. ദുബൈ കേന്ദ്രീകരിച്ചു മര്‍കസിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വിപുലീകരിക്കാനുമാണ് മര്‍കസ് കമ്മിറ്റി നേതൃത്വം നല്കി വരുന്നത്. ദുബൈ ഇസ്ലാമിക് അഫയേഴ്സിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന മര്‍കസ് സമിതിയാണ് കോവിഡ്19 കാലയളവില്‍ ദുബൈയിലെ വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളുമായി സഹകരിച്ച് നിരവധി സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എക്സിക്യൂട്ടീവ് അംഗങ്ങളായി 50 അംഗ സമിതിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഭാരവാഹികളെ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് അഭിനന്ദിച്ചു.