ശ്രദ്ധേയ വിജയവുമായി ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍

ദുബൈ: സിബിഎസ്ഇ 2020-’21 പരീക്ഷാ ഫലത്തില്‍ ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ശ്രദ്ധേയ വിജയം നേടി. സയന്‍സ് വിഭാഗത്തില്‍ 52 പേരാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. 92 ശതമാനം പേര്‍ ഡിസ്റ്റിംഗ്ഷനും 8 ശതമാനം പേര്‍ ഹൈ ഫസ്റ്റ് ക്‌ളാസും നേടി. കൊമേഴ്‌സില്‍ 94 പേരാണ് രജിസ്റ്റര്‍ ചെയ്തത്. 69 ശതമാനം പേര്‍ ഡിസ്റ്റിംഗ്ഷനും അതിനു മുകളിലും 31 ശതമാനം പേര്‍ ഹൈ ഫസ്റ്റ് ക്‌ളാസും നേടി.


സയന്‍സില്‍ സ്‌കൂള്‍ ടോപര്‍മാര്‍: ശ്രീ ഗൗരി മേനോന്‍ 97.2 ശതമാനം മാര്‍ക്കോടെ സ്‌കൂള്‍ ടോപറായി. ജസ്റ്റീന മറിയം ജോജി 96.6 ശതമാനവും ആസിയ 95.8 ശതമാനവും എം.ഫൗസാന്‍ മുഹമ്മദ് കരീം നവാസ്, എം.ഹാമീം ഇബ്രാഹിം എന്നിവര്‍ 95.6 ശതമാനം വീതവും മാര്‍ക്ക് നേടി.
കൊമേഴ്‌സില്‍ ലിസ സൂസന്‍ സുര്‍ജിത്, മെറീന ജൂഡ് 96.6 ശതമാനം വീതവും ഇന്ദ്രജ സ്‌നേഹലതാ കുമാര്‍ 96.4 ശതമാനവും കിഷന്‍രാജ് പാലേരി 95.4 ശതമാനവും മാര്‍ക്ക് നേടി.