പ്രവാസികള്‍ വ്യക്തമായ ആസൂത്രണത്തോടെ ജീവിക്കണം: യഹ്‌യ തളങ്കര

24
ദുബൈ-കാസര്‍കോട് മണ്ഡലം കെഎംസിസി അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച 'ദി വേവ് ലീഡേഴ്‌സ് കോണ്‍ക്‌ളേവ് 2021' സിംബോസിയം യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: പ്രവാസികളായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വരുമാനമൊന്നും ബാക്കി വെക്കാതെ ജീവിതം തള്ളി നീക്കിയവര്‍ വെറുംകയ്യോടെ മടങ്ങിപ്പോകുന്നത് ഇന്ന് സര്‍വ സാധാരണമായിരിക്കുകയാണെന്ന് യുഎഇ കെഎംസിസി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു. ദുബൈ-കാസര്‍കോട് മണ്ഡലം കെഎംസിസി മണ്ഡലത്തില്‍ നിന്നുള്ള സംസ്ഥാന-ജില്ലാ-മണ്ഡലം-പഞ്ചായത്ത്-മുനിസിപ്പല്‍ കമ്മിറ്റികളുടെ പ്രധാന ഭാരവാഹികളെ ഉള്‍പ്പെടുത്തി ‘പ്രവാസ ലോക പരിണാമം’, ‘അത്യാഹിത സേവനങ്ങള്‍’ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച ‘ദി വേവ് ലീഡേഴ്‌സ് കോണ്‍ക്‌ളേവ് 2021’ സിംബോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തമായ ആസൂത്രണം നടപ്പാക്കി മുന്നോട്ടു പോയവര്‍ ഇന്ന് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മാന്യമായി ജീവിക്കുന്നു.
വരുംകാലങ്ങളില്‍ ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ജീവിതത്തില്‍ ചിട്ടകള്‍ കൊണ്ടുവരികയും അച്ചടക്കത്തോടെ ജീവിക്കുകയും ചെയ്താല്‍ മാത്രമേ സന്തുലിതമായ ഭാവി നമുക്ക് കെട്ടിപ്പെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ദുബൈ-കാസര്‍കോട് മണ്ഡലം കെഎംസിസി പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ മുഖ്യ പ്രഭാഷണം നടത്തി. യുഎഇ കെഎംസിസി ട്രഷറര്‍ നിസാര്‍ തളങ്കര, ദുബൈ കെഎംസിസി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ദുബൈ-കാസര്‍ുകാട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജന.സെക്രട്ടറി സലാം കന്യപ്പാടി, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ ആശംസാ പ്രസംഗം നടത്തി. ‘ദുബൈ കെഎംസിസിയുടെ അത്യാഹിത സേവനങ്ങള്‍’ എന്ന വിഷയത്തെ അധികരിച്ച് ജില്ലാ കമ്മിറ്റി ഡിസീസ്ഡ് കെയര്‍ ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം ബെരിക്ക ക്‌ളാസെടുത്തു. ജില്ലാ ഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്ക, നൂറുദ്ദീന്‍, ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ നാലാംവാതുക്കല്‍, ജന.സെക്രട്ടറി റൗഫ് കെ.ജി.എന്‍, ഓര്‍ഗ.സെക്രട്ടറി സിദ്ദിഖ്, ആരിഫ് ചെരുമ്പ, മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളായ യൂസഫ് ഷേണി, സൈഫുദ്ദീന്‍ മൊഗ്രാല്‍, തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി റഷീദ് പടന്ന, പഞ്ചായത്ത്-മുന്‍സിപ്പല്‍ ഭാരവാഹികളായ അസി.എസ് കമാലിയ, ഹാരിസ് ബ്രദേഴ്‌സ്, അസ്‌കര്‍ ചൂരി, ഖലീല്‍ ചൗക്കി , നാസര്‍ പാലക്കൊച്ചി, സത്താര്‍ നാരമ്പാടി , റസാഖ് ബദിയടുക്ക, റൗഫ് അറന്തോട്, സിദ്ദിഖ് കുമ്പഡാജെ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു .
കാസര്‍കോട് മണ്ഡലം ഭാരവാഹികളായ സുബൈര്‍ അബ്ദുല്ല, മുനീഫ്, ഷാഫി ചെര്‍ക്കള, ഉപ്പി കല്ലങ്കൈ, സഫ്‌വാന്‍ അണങ്കൂര്‍, ഐ.പി.എം ഇബ്രാഹിം, ദുബൈ കെഎംസിസി വളണ്ടിയര്‍ അംഗങ്ങളായ ഷാഫി കണ്ണൂര്‍, കബീര്‍ വയനാട് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
സകരിയ്യ ദാരിമി പ്രാര്‍ത്ഥന നടത്തി. കാസര്‍കോട് മണ്ഡലം ആക്ടിംഗ് ജന.സെക്രട്ടറി സിദ്ദിഖ് ചൗക്കി സ്വാഗതവും ട്രഷറര്‍ സത്താര്‍ ആലംപാടി നന്ദിയും പറഞ്ഞു.