ദര്‍ശന യുഎഇ രവിക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ കൈമാറി

രവിക്ക് ദര്‍ശന യുഎഇയുടെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ കൈമാറിയപ്പോള്‍

ഷാര്‍ജ: ജോലി ചെയ്യാന്‍ പറ്റാത്ത വിധം ശ്വാസകോശ രോഗം ബാധിച്ച്, ശ്വാസ കോശത്തിന്റെ ഇടതു വാള്‍വ് ഓപറേഷനിലൂടെ നീക്കം ചെയ്ത കണ്ണൂര്‍ ഏഴോം സ്വദേശി രവിക്ക് ശ്വസിക്കാന്‍ ആവശ്യമായ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ദര്‍ശന യുഎഇക്ക് വേണ്ടി സി.പി സക്കീര്‍ ഹുസൈന്‍, എം.പി മുഹമ്മദ്, ഷെസിന്‍ അബ്ദുല്‍ ജലീല്‍, മാധ്യമ പ്രവര്‍ത്തകനായ ജയപ്രകാശ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ സഹകരണത്തോടെയാണ് ദര്‍ശന ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതെന്ന് ദര്‍ശന രക്ഷാധികാരി പുന്നക്കന്‍ മുഹമ്മദലിയും പ്രസിഡണ്ട് സി.പി ജലീലും പറഞ്ഞു. കോവിഡ്19 കാലഘട്ടം തുടങ്ങിയത് മുതല്‍ ഭര്‍ശന കിറ്റ് അടക്കമുള്ള ചെറിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവിടെയുള്ള മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ ചെയ്തു വരുന്നുണ്ടെന്നും ഭര്‍ശന ഭാരവാഹികള്‍ പറഞ്ഞു.