പാക്കഞ്ഞി കുഞ്ഞബ്ദുല്ല ഹാജി കെഎംസിസിക്ക് മറക്കാനാവാത്ത വ്യക്തിത്വം: ഇബ്രാഹിം മുറിച്ചാണ്ടി

25

ദുബൈ: മത, സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യവും മാതൃകയുമായിരുന്ന പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജിയുടെ വിയോഗം വലിയ നഷ്ടമാണെന്ന് ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുറിച്ചാണ്ടി അനുശോചിച്ചു.
ആയിരക്കണക്കിന് തൊഴിലന്വേഷകര്‍ക്ക് എന്നും തുറന്നിട്ട വാതിലായിരുന്നു അദ്ദേഹം സ്ഥാപക ചെയര്‍മാനായ അല്‍ മദീന ഗ്രൂപ്പ്. കെഎംസിസിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും വളര്‍ച്ചക്കും താങ്ങും തണലുമായി നിന്ന വ്യക്തിയുമായിരുന്നു.
1990 കാലഘട്ടത്തില്‍ ദുബൈ കെഎംസിസി ഓഫീസ് സംവിധാനം വാടകയും കറന്റ് ബില്ലും മുടങ്ങാതെ നല്‍കി മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാ മദീന സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും അദ്ദേഹം നിശ്ചിത സംഖ്യ മാസവരി നല്‍കി സഹായിച്ചത് എക്കാലവും ഓര്‍മിക്കപ്പെടുമെന്നും
ഇബ്രാഹിം മുറിച്ചാണ്ടി അനുസ്മരിച്ചു.