ചിരിയിലൂടെ വന്‍ നേട്ടം; ‘മികച്ച പുഞ്ചിരി മല്‍സര’വുമായി തുംബൈ ഗ്രൂപ്

യുഎഇയിലുള്ള ആര്‍ക്കും പങ്കെടുക്കാം; പങ്കാളികള്‍ക്ക് കാഷ്, ഡിസ്‌കൗണ്ട് വൗച്ചറുകള്‍ ഉള്‍പ്പെടെ 1500 ദിര്‍ഹം നേടാം

കാഷ് പ്രൈസുകള്‍, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട് ഫോണുകള്‍, ടാബ്‌ലറ്റുകള്‍, മറ്റു ആകര്‍ഷക സമ്മാനങ്ങള്‍

2021, ജൂലൈ 12; ദുബായ്, യുഎഇ: തുംബൈ ഗ്രൂപ് ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ഓണ്‍ലൈന്‍ സമ്മര്‍ ഹെല്‍ത്ത് ഫെസ്റ്റിവല്‍ ഭാഗമായി, യുഎഇയില്‍ താമസിക്കുന്നവര്‍ക്കായി ഈ വേനലില്‍ നിറയെ വിസ്മയങ്ങള്‍ സമ്മാനിച്ച് ‘ദ ബെസ്റ്റ് സ്‌മൈല്‍ കോണ്‍ടെസ്റ്റ്’ എന്ന ഉല്‍സാഹപൂര്‍ണമായ മറ്റൊരു മല്‍സരത്തിന് തുടക്കം കുറിക്കുന്നു. ആഹ്‌ളാദവും പുഞ്ചിരിയും പകര്‍ന്ന് വിനോദവും ആവേശവും തുടിക്കുന്ന ഈ ചാലഞ്ച് ലളിതമാണ്. മനോഹരമായി പുഞ്ചിരിച്ചു കൊണ്ടുള്ള തങ്ങളുടെ സ്വന്തം ചിത്രമെടുത്ത് സമ്മര്‍ ഫെസ്റ്റിവല്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത് ഈ മല്‍സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
തുംബൈ ഡെന്റല്‍ ഹോസ്പിറ്റല്‍ സംരംഭമായ ഈ മല്‍സരത്തിലേക്ക് 2021 ആഗസ്റ്റ് 31 വരെ ആര്‍ക്കും എന്‍ട്രികള്‍ അയക്കാം. സെപ്തംബര്‍ മധ്യത്തോടെ വിജയികളെ പ്രഖ്യാപിക്കും. താല്‍പര്യമുള്ളവര്‍ മല്‍സരത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താഴെ കൊടുത്ത ലിങ്കില്‍ ലോഗ് ഓണ്‍ ചെയ്യുക:
https://festival.thumbay.com/services/best-smile/

ഗള്‍ഫ് യൂണിവേഴ്‌സിറ്റി അക്കാദമിക് ഹെല്‍ത്ത് സിസ്റ്റത്തി(ജിഎംയുഎഎച്ച്എസ്)ന്റെ ഭാഗമാണ് തുംബൈ ഡെന്റല്‍ ഹോസ്പിറ്റല്‍. പ്രവര്‍ത്തനമാരംഭിച്ചിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും 100,000ത്തിലധികം രോഗികള്‍ ഇതിനകം ഇവിടെ എത്തിക്കഴിഞ്ഞു. 1,000 ഡെന്റല്‍ ഇംപ്‌ളാന്റുകളും ബ്രെയ്‌സുകളും നടത്തിക്കൊടുത്തു.
തുംബൈ ഡെന്റല്‍ ഹോസ്പിറ്റല്‍ ടീമംഗങ്ങളുടെ സാന്നിധ്യത്തില്‍ തുംബൈ ഗ്രൂപ് ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീനും തുംബൈ ഡെന്റല്‍ ഹോസ്പിറ്റല്‍ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ഡോ. സഞ്ജീവ് കുമാര്‍ മേത്തയും ചേര്‍ന്നാണ് ഓണ്‍ലൈന്‍ മല്‍സരം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.
”വ്യാപനാത്മകവും ഒരാള്‍ക്ക് അണിയാവുന്ന ഏറ്റവും മികച്ച ആഭരണവുമാണ് പുഞ്ചിരി എന്നത് നമുക്കേവര്‍ക്കും അറിവുള്ള കാര്യമാണല്ലോ. എല്ലാറ്റിനുമുപരിയായി, നമ്മുടെ പല്ലുകള്‍ വെളുത്തതും തിളക്കമുള്ളതുമാണെങ്കില്‍, പുഞ്ചിരി നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സാമൂഹിക ജീവിതം ഉയര്‍ത്താനും സഹായിക്കും. ജനങ്ങളെ വിനോദ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ മാത്രമായിട്ടല്ല ഞങ്ങള്‍ ഈ കാമ്പയിന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്, സ്വന്തം ആരോഗ്യത്തെ കുറിച്ച് മനസ്സിലാക്കുന്നതിനോടൊപ്പം തന്നെ, നിരവധി സമ്മാനങ്ങള്‍ നേടാന്‍ അവസരം നല്‍കാന്‍ കൂടിയാണ്” -അക്ബര്‍ മൊയ്തീന്‍ തുംബൈ പറഞ്ഞു.
പങ്കെടുക്കുന്നവര്‍ക്കെല്ലാം മല്‍സരങ്ങളിലൂടെ കാഷ് പ്രൈസുകള്‍, ഗാഡ്‌ജെറ്റ്‌സ്; ആകര്‍ഷകമായ വൗച്ചറുകള്‍ എന്നിവക്ക് പുറമെ, 50 ദിര്‍ഹമിന്റെ ആന്റിബോഡി ടെസ്റ്റും 90 ദിര്‍ഹമിന്റെ പിസിആര്‍ സ്‌ക്രീനിംഗ് ടെസ്റ്റും ഉള്‍പ്പെടെ 1,500 ദിര്‍ഹം മൂല്യമുള്ള ഉറപ്പായ സമ്മാനങ്ങളും നേടാന്‍ അവസരമുണ്ട്.