എസ്എസ്എല്‍സി: ഉജ്വല വിജയവുമായി അബുദാബി മോഡല്‍ സ്‌കൂള്‍

1545

 

അബുദാബി: എസ്എസ്എല്‍സി പരീക്ഷയില്‍ അബുദാബി മോഡല്‍ സ്‌കൂള്‍ ഉജ്വല വിജയം നേടി. 65 ആണ്‍കുട്ടികളും 79 പെണ്‍കുട്ടികളുമടക്കം ആകെ 140 പേരാണ് ഇവിടെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 4 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായതിനാല്‍ പരീക്ഷ എഴുതാനായില്ല. ഇവര്‍ സേ പരീക്ഷ എഴുതും. 140 കുട്ടികളില്‍ 89 പേര്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി 10 വിഷയങ്ങളിലും ഫുള്‍ എ പ്‌ളസ് നേടിയതായി പ്രിന്‍സിപ്പല്‍ ഡോ. വി.വി അബ്ദുല്‍ ഖാദര്‍ അറിയിച്ചു.