ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശാന്തിഗിരിയെ ലൂത്ത ഗൂപ്പാണ് യുഎഇയിലെത്തിച്ചിരിക്കുന്നത്.
ബദല്‍ ചികില്‍സാ രീതികളുടെ കേന്ദ്രം.
കേന്ദ്രത്തിലെ ആയുര്‍വേദ കഫേയില്‍ പ്രത്യേകമായ ആയുര്‍വേദ ‘ദോഷ’ മെനു.
നടുവേദന, ഉറക്കമില്ലായ്മ, അമിതവണ്ണം, സന്ധിവാതം, പക്ഷാഘാതം, മറ്റനുബന്ധ പ്രശ്നങ്ങളുള്ള രോഗികള്‍ക്ക് ചികില്‍സകള്‍.
ന്യൂറോളജിക്കല്‍, സൈക്കോളജിക്കല്‍ പ്രശ്നങ്ങള്‍ ഏറ്റവും സമഗ്രവും സ്വാഭാവികവുമായ രീതിയില്‍ കൈകാര്യം ചെയ്യുന്നു
ദുബൈ: ആരോഗ്യ കാര്യത്തില്‍ സമഗ്ര സമീപനം സ്വീകരിക്കാന്‍ താല്പര്യമുള്ളവര്ക്ക് മികച്ച വാര്‍ത്ത.
കേരളത്തില്‍ നിന്നുള്ള ശാന്തിഗിരി ഗ്രൂപ്പുമായി സഹകരിച്ച് ലൂത്ത ഗ്രൂപ്പ് ഓഫ് കമ്പനീസ് യുഎഇയിലെ ഏറ്റവും വലിയ സമഗ്ര ആരോഗ്യ കേന്ദ്രം ദുബായില്‍ ആരംഭിച്ചിരിക്കുന്നു. ഗ്രൂപ്പിന്റെ ഹെല്‍ത്ത് കെയര്‍ ഡൊമൈനിലെ പ്രഥമ സംരംഭമായ ശാന്തിരിഗിരി ഹോളിസ്റ്റിക് സെന്റര്‍ ദുബായ് മോട്ടോര്‍ സിറ്റിയുടെ ശാന്ത മനോഹരമായ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്.
കേന്ദ്രത്തിലെ മുഖ്യ ചികില്‍സാ രീതി ആയുര്‍വേദമാണെങ്കിലും ഹോമിയോപതി, അക്യുപംങ്ചര്‍, തിരുമ്മു ചികില്‍സ, ഞരമ്പു രോഗ ചികില്‍സ, ന്യൂട്രീഷന്‍, യോഗ, മെഡിറ്റേഷന്‍ തുടങ്ങിയ മറ്റു പ്രധാന ഹോളിസ്റ്റിക് സ്പെഷ്യാലിറ്റികളും ഇവിടെ ഒരു കുടക്കീഴില് നല്കുന്നു.
പുരുഷന്മാര്, സ്ത്രീകള്‍, വയോജനങ്ങള്‍, കുട്ടികള്‍, ശിശുക്കള്‍ തുടങ്ങി എല്ലാ പ്രായപരിധിയിലുമുള്ളവര്ക്ക് ലിംഗ ഭേദമെന്യേ ഇവിടെ നിന്ന് ചികില്‍സ ലഭിക്കുന്നു. മാത്രമല്ല, കഠിനതരവും വിട്ടുമാറാത്തതുമായ അസുഖങ്ങള്‍ക്ക് എല്ലാ തരം പരിചരണ-സൗഖ്യ തെറാപ്പികളും ശാന്തിഗിരി വാഗ്ദാനം ചെയ്യുന്നു. ആയുര്‍വേദ ചികില്‍സ ആരംഭിക്കുന്നത് ആന്തരിക ശുദ്ധീകരണ പ്രക്രിയയോടെയാണ്. തുടര്‍ന്ന്, പ്രത്യേക ഭക്ഷണക്രമം, ഔഷധ പരിഹാരങ്ങള്‍, മസാജ് തെറാപ്പി, യോഗ, ധ്യാനം തുടങ്ങിയവ നടത്തും. ശരീരത്തിനകത്തെ മാലിന്യങ്ങള്‍ ഇല്ലാതാക്കുക, ലക്ഷണങ്ങള്‍ കുറക്കുക, രോഗ പ്രതിരോധം വര്‍ധിപ്പിക്കുക, ഉത്കണ്ഠ കുറക്കുക എന്നീ ചികിത്സാ ലക്ഷ്യങ്ങള്‍ നേടിക്കൊണ്ട് ജീവിതത്തില്‍ സൗഖ്യം നേടാന്‍ ഇത് വ്യക്തിയെ സഹായിക്കുന്നു.
എന്തിനധികം, അതിഥികള്‍ക്ക് ഇഷ്ടാനുസൃതം ആയുര്‍വേദ ‘ദോഷ’ കേന്ദ്രീകൃത ലഘു ഭക്ഷണങ്ങള്‍, ഭക്ഷണ പാനീയങ്ങള്‍ എന്നിവ കേന്ദ്രത്തിന്റെ സ്വന്തം സവിശേഷ ആയുര്‍വേദ കഫേയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാനാകും. അതേസമയം, പഞ്ചകര്‍മ ചികിത്സകളുടെ വിശാലമായ സൗകര്യം ഉപയോഗപ്പെടുത്തുന്നത് വഴി ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതോടൊപ്പം, ശുദ്ധീകരണത്തിനും ഓജസ് വീണ്ടെടുക്കാനും സഹായിക്കുകയും മനസ്സിനും ശരീരത്തിനും സര്‍വോപരി ആത്മാവിനും സമ്പൂര്‍ണ സന്തുലിതാവസ്ഥ സൃഷ്ടിക്കാനും സഹായിക്കുന്നു.
”വൈവിധ്യമാര്‍ന്ന ഗ്രൂപ്പായ ഞങ്ങളുടെ ആദ്യ ആരോഗ്യ സംരക്ഷണ പ്രയാണമാണിത്. അതിനാല്‍, ഇത് സവിശേഷവും അസാധാരണവുമായിരിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ട്. ഒരു കേന്ദ്രത്തില്‍ വ്യത്യസ്ത സവിശേഷതകള്‍ എന്ന നിലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും, ഒരേ മേല്‍ക്കൂരയില്‍ ഇത്രയും സ്പെഷ്യാലിറ്റി സെന്ററുകള്‍ നല്കുന്ന രാജ്യത്തെ ഒരേയൊരു കേന്ദ്രം നിശ്ചയമായും ഇത് മാത്രമാണ്. കേരളത്തിലെ ശാന്തിഗിരി ആശ്രമത്തിലേക്കുള്ള എന്റെ സന്ദര്‍ശന വേളയില്‍ ഈ ചികിത്സകള്‍ ഞാന്‍ അനുഭവിച്ചറിഞ്ഞ ശേഷം, ഈ മഹത്തായ പാരമ്പര്യവും അനുഭവങ്ങളും എന്റെ രാജ്യത്തേക്ക് കൊണ്ടുവരണമെന്ന് ഞാന്‍ ഉറപ്പിക്കുകയായിരുന്നു” -ലൂത്ത ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് ഇബ്രാഹിം സഈദ് അഹ്മദ് ലൂത്ത പറഞ്ഞു.
ഇബ്രാഹിം സഈദ് അഹ്മദ് ലൂത്ത
കൂടാതെ, ബദല്‍ ചികില്‍സാ രീതികളുടെ ജനകീയത ലോകമെങ്ങും വര്‍ധിച്ചു വരുന്നുവെന്നതില്‍ യാതൊരു സംശയവുമില്ല. പാര്‍ശ്വഫലങ്ങളില്ല, കുറഞ്ഞ ചെലവ്, ഔഷധ നിര്‍മാണ സാങ്കേതികതകളില്ല, സ്വാഭാവികവും സൗഖ്യപരവുമായ തെറാപ്പികള്‍, പ്രതിരോധ വര്‍ധനാ സൗകര്യങ്ങള്‍, ഏറ്റവും ഗുണാത്മകമായ ഫലങ്ങള്‍ എന്നീ കാര്യങ്ങള്‍ കൊണ്ട് എല്ലാം കൂടുതല്‍ നിയന്ത്രിക്കാന്‍ വ്യക്തികള്‍ക്ക് സാധിക്കുന്നുവെന്നത് അടക്കമുള്ള ഇവയുടെ വര്‍ധിച്ച അളവിലുള്ള പ്രയോജനങ്ങള്‍ കൂടുതല്‍ ആളുകള്‍ മനസ്സിലാക്കി വരികയാണ്.
”ബദല്‍ ചികില്‍സാ രീതികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള യുഎഇ ആരോഗ്യ അധികൃതരുടെ വലിയ പ്രോല്‍സാഹനമുള്ള സമയത്താണ് ഞങ്ങള്‍ ഈ കേന്ദ്രം ആരംഭിക്കുന്നത് എന്നത് ശ്രദ്ധയമാണ്. ബേസിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പാക്കേജുകള്‍ ആള്‍ട്ടര്‍നേറ്റീവ് മെഡിസിനിലും ഇപ്പോള്‍ കവര്‍ ചെയ്യുന്നുവെന്നത് ഈ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഒരു സക്രിയ മാറ്റമാണ്. ഈ മേഖലയിലെ ചികില്‍സകള്‍ വലിയ അളവില്‍ ഉപയോഗപ്പെടുത്താന്‍ ഇത് ജനങ്ങളെ പ്രോല്‍സാഹിപ്പിക്കും” -ലൂത്ത കൂട്ടിച്ചേര്‍ത്തു.
നട്ടെല്ല് വേദന, ഊര വേദന, ചുമലുകള്‍ അനക്കാനാവാത്ത വിധമുള്ള വേദന, കനത്ത തോതിലുള്ള പേശീ വേദന, സ്പോര്‍ട്സ് മുഖേന സംഭവിക്കുന്ന മുറിവുകള്‍, സന്ധികളിലെ ചികില്‍സ, പേശികളിലെ പ്രശ്നങ്ങള്‍, അതിമവണ്ണം, പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, സന്ധിവാതം, പക്ഷാഘാതം തുടങ്ങിയയക്ക് പ്രത്യേക ആയുവര്‍വേദ ചികില്‍സയാണ് ഇവിടെയുള്ളത്.
കൂടാതെ, മാനസിക സമ്മര്‍ദവും ഉത്കണ്ഠയും, ഉറക്കമില്ലായ്മ, മൈഗ്രെയ്ന്, ഞരമ്പു സംബന്ധമായതും മാനസിക നില തെറ്റിയതുമടക്കമുള്ള രോഗങ്ങള്‍ക്കും ഏറ്റവും സമഗ്രവും സ്വാഭാവികവുമായ രീതിയില്‍ ചികില്‍സ നല്കുന്നു.
പൂര്‍വ-പ്രസവാനന്തര പരിചരണം തേടുന്നവര്‍ക്ക് സവിശേഷമായ റിലാക്സേഷന് മസാജുകളില്‍ നിന്ന് പ്രയോജനം നേടാം. കൂടാതെ, ചര്‍മ്മം, നേത്ര സംരക്ഷണം, മുടി സംരക്ഷണം, ശരീരഭാരം കുറക്കല്‍, വിഷമുക്തമാക്കല്‍, ഓജസ് വീണ്ടെടുക്കല്‍ എന്നിവക്കുള്ള പ്രത്യേക പാക്കേജുകളും ലഭ്യമാണ്.
ആയുര്‍വേദ പരിചരണങ്ങള്‍, ഫേഷ്യല്‍സ്, മസാജുകര്, സ്പാ ട്രീറ്റ്മെന്റുകള്‍, തായ് മസാജുകള്‍, എക്സ്ക്ളൂസിവ് പാക്കേജുകള്‍ എന്നിവക്കായി ശാന്തിഗിരി ഹോളിസ്റ്റിക് സെന്ററിന് 6 ആഡംബര പഞ്ചകര്‍മ്മ മുറികളുണ്ട്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വെവ്വേറെ വിഭാഗങ്ങളുണ്ട്. ലക്ഷ്വറി മസാജ് റൂമുകളാണ് ഓരോന്നും. വ്യക്തിഗത ഉപയോഗത്തിന് ക്ളോസെറ്റ്, ട്രഡീഷനല്‍ സ്റ്റീം ചേംബര്‍, ഷവര്‍ ഏരിയ, റിലാക്സേഷന് ലൗഞ്ച് തുടങ്ങിയ സംവിധാനങ്ങള്‍ ഇന്ത്യയിലെ ശാന്തിരിഗി റിസോര്‍ട്ടുകളുടെ അതേ സൗന്ദര്യാത്മകതയിലും അനുഭവ തലത്തിലും ഒരുക്കിയിട്ടുള്ളതാണ്.
ശനി മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 8.00 മുതല്‍ രാത്രി 8.00 മണി വെരയും; വെള്ളിയാഴ്ചകളില്‍ രാവിലെ 9.00 മുതല്‍ വൈകുന്നേരം 6.00 മണി വരെയുമാണ് പ്രവര്‍ത്തന സമയം.
കേന്ദ്രത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ലോഗ് ഓണ്‍: