ദുബൈ: കാസര്‍കോട് തൃക്കരിപ്പൂര്‍ തങ്കയം സ്വദേശി ഒ.ടി സിറാജ് (54) ദുബൈയില്‍ നിര്യാതനായി. വ്യാഴാഴ്ച രാത്രി നാട്ടില്‍ പോകാനിരിക്കെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ദുബൈ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് മരിച്ചത്.
ദുബൈയില്‍ സ്വന്തമായി സ്ഥാപനം നടത്തിയിരുന്ന സിറാജ് കുടുംബ സമേതം ഇവിടെ താമസിച്ചു വരികയായിരുന്നു.
പരേതരായ സി.മുഹമ്മദ് കുഞ്ഞി ഹാജി-ഒ.ടി മറിയുമ്മ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. പരേതനായ ബഷീര്‍, ഒ.ടി അബ്ദുല്‍ ജലീല്‍, ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് ഭാരവാഹി ഒ.ടി മുനീര്‍, ഒ.ടി നഫീസത്ത് എന്നിവര്‍ സഹോദരങ്ങളാണ്.
തൃക്കരിപ്പൂര്‍ ബീരിച്ചേരി (പള്ളത്തില്‍) സ്വദേശിനി ടി.പി ഫാത്തിമത്തുന്നിസയാണ് ഭാര്യ. മക്കള്‍: ടി.പി മുഹമ്മദ് സിനാന്, ടി.പി സല്‍വ, ടി.പി ഷിമല്‍ (എല്ലാവരും ദുബൈയില്‍). നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ദുബൈയിലെ അല്‍ഖൂസ് ഖബര്‍സ്താനില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് മറവ് ചെയ്യും.
ഇന്‍കാസ് യുഎഇ കമ്മിറ്റി ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.